Caritas hospital

റിവര്‍‌സ്റ്റോണ്‍ ഒരുമ ഓണം ഓഗസ്റ്റ് 22 ന്

റിവര്‍‌സ്റ്റോണ്‍ ഒരുമ ഓണം ഓഗസ്റ്റ് 22 ന്

ജോസഫ് തോമസ് ഹ്യൂസ്റ്റണ്‍

മിസോറിസിറ്റി : ഔര്‍ റിവര്‍ സ്റ്റോണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ – ഒരുമയുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ഓഗസ്റ്റ് 22 നു മിസോറിസിറ്റിയിലുള്ള ഹ്യൂസ്റ്റണ്‍ ക്‌നാനായ കത്തോലിക്ക് സൊസൈറ്റി ഹാളില്‍ വെച്ച് അതിവിപുലമായി കൊണ്ടാടാന്‍ തീരുമാനിച്ചു.ഇതിനു മുന്നോടിയായി ഒരുമയുടെ എക്‌സിക്യൂട്ടീവ് യോഗം ഇക്കഴിഞ്ഞ ജൂലൈ 12 ഞായറാഴ്ച്ച സ്റ്റാഫോര്‍ഡ് സിറ്റിയിലുള്ള ഗസല്‍ റെസ്റ്റോറന്റില്‍ വെച്ച് നടത്തപ്പെട്ടു.

ഓണാഘോഷത്തിനായുള്ള മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. വെല്‍കം കമ്മിറ്റി , ഫുഡ് കമ്മിറ്റി തുടങ്ങിയവയിലേക്കു ക്യാപ്റ്റന്‍മാരെ തിരഞ്ഞെടുത്തു . ഓണാഘോഷത്തിന് മുന്നോടിയായി ശ്രി മാത്യു ചാണ്ടപിള്ളൈ TWFG ഇന്‍ഷുറന്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന വേള്‍ഡ് കപ്പ് ഫുടബോള്‍ വിജയിയെ പ്രവചിക്കുന്ന മത്സരവും , ഓണ സംബന്ധമായ റീല്‍ മത്സരവും നടത്തപെടുന്നതാണ്. എന്ന് കമ്മിറ്റി അറിയിച്ചു .

ഒരുമ പ്രെസിഡന്റ് ഡോ. ജോസ് തൈപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് ലൂണ വിക്ടര്‍ സ്വാഗതം നേര്‍ന്നു. ജോയിന്റ് ട്രെഷറര്‍ ജോസഫ് തോമസ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ : ഡിസ്നി ജോണ്‍ , മേരി ജേക്കബ് , സെബാസ്റ്റ്യന്‍ തോമസ് , ജോയ് പൗലോസ് , മാത്യു ചെറിയാന്‍ , അനില്‍ ഗോപിനാഥ് , മാത്യു ചാണ്ടപിള്ളൈ, ലിസി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സെക്രട്ടറി റോബി ജേക്കബ് കൃതജ്ഞത രേഖപ്പെടുത്തി .

Riverstone Oruma Onam on August 22

Share Email
LATEST excelnclexrn
Top