pulimoottil

യുക്രയിനു നേരെ റഷ്യയുടെ വ്യാപക മിസൈല്‍ -ഡ്രോണ്‍ ആക്രമണം: മേഖലയില്‍ വലിയ നാശം

യുക്രയിനു നേരെ റഷ്യയുടെ വ്യാപക മിസൈല്‍ -ഡ്രോണ്‍ ആക്രമണം: മേഖലയില്‍ വലിയ നാശം

കീവ്: യുക്രയിനു നേരെ റഷ്യയുടെ വ്യാപക മിസൈല്‍ ഡ്രോണ്‍ ആക്രമണം. തലസ്ഥാന നഗരിയായ കീവില്‍ ഉള്‍പ്പെടെ വ്യാപക നാശമുണ്ടായി. നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. യുക്രെയിന്‍ തലസ്ഥാനമായ കീവ് ബുധനാഴ്ച രാത്രി വന്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ അറിയിച്ചു.

ഡെസ്‌ന്യാന്‍സ്‌കിയില്‍ ഒമ്പത് നിലകളുള്ള ഒരു താമസകെട്ടിടം തകര്‍ന്നുവീണതായും അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും മേയര്‍ വ്യക്തമാക്കി.ഹൊലോസിവ്‌സ്‌കിയില്‍ ബഹുനില താമസകെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ തീപിടിച്ചതായും, തലസ്ഥാനത്തിന്റെ മധ്യഭാഗത്തുള്ള ഷെവ്‌ചെങ്കിവ്‌സ്‌കി ജില്ലയില്‍ ഒരു ഹോട്ടലിന്റെ മേല്‍ക്കൂരയിലും തീപിടിത്തമുണ്ടായതായും അദ്ദേഹം അറിയിച്ചു.

ആക്രമണത്തില്‍ കുറഞ്ഞത് 11 പേര്‍ക്ക് പരിക്കേറ്റതായി മേയര്‍ അറിയിച്ചു. ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തു.

യുക്രെയിന്‍ സൈന്യം റഷ്യയിലെ ഉഫ നഗരത്തിലെ വലിയ എണ്ണ ശുദ്ധീകരണശാലയെയും പെന്‍സ മേഖലയിലെ ഒരു സൈനിക സമുച്ചയത്തെയും ആക്രമിച്ചതിന് മണിക്കൂറുകള്‍ക്കുശേഷമാണ് കീവിനെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണം ഉണ്ടായത്. മോസ്‌കോ മേഖലയിലെ ഒരു ഉപഗ്രഹ ആശയവിനിമയ കേന്ദ്രവും യുക്രയിന്‍ ആക്രമിച്ചതായി പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞിരുന്നു

.റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഉക്രൈന്‍ റഷ്യന്‍ ലക്ഷ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടരുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

Russia launches massive missile and drone attack on Ukraine; widespread destruction in the region.

Share Email
Top