pulimoottil

യുഎസില്‍ സാംസങ് നൂറുകണക്കിന് ജീവനക്കാരെ ഒഴിവാക്കി: ആസ്ഥാനം ന്യൂജേഴ്‌സിയില്‍ നിന്നും ടെക്‌സാസിലേക്ക് മാറ്റി

യുഎസില്‍ സാംസങ് നൂറുകണക്കിന് ജീവനക്കാരെ ഒഴിവാക്കി: ആസ്ഥാനം ന്യൂജേഴ്‌സിയില്‍ നിന്നും ടെക്‌സാസിലേക്ക് മാറ്റി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ബഹുരാ്ഷ്ട്ര് കമ്പനിയായ സാംസങ് നൂറുകണക്കിന് ജീവനക്കാരെ ഒഴിവാക്കി. സാംസങിന്റെ അമേരിക്കയിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ന്യൂജഴ്സിയില്‍ നിന്ന് ടെക്‌സാസിലേക്ക് മാറ്റി. ഹെഡക്വാര്‍ട്ടഴ്‌സില്‍ നിന്നും ആളുകളെ ഒഴിവാക്കുകയും ചിലര്‍ക്ക് ടെക്‌സാസിലേക്ക് സ്ഥലംമാറ്റം നല്കുകയും ചെയ്തു.

അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ജോഷ് ഗോട്ട്‌ഹൈമര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പ്രകാരം, ന്യൂജഴ്സിയില്‍ മാത്രം സാംസങ് ഇലക്ട്രോണിക്‌സ് അമേരിക്കയ്ക്ക് ഏകദേശം 1,200 ജീവനക്കാരുണ്ട്. 2025 സെപ്റ്റംബറിലായിരുന്നു പുതിയ ഓഫീസ് ഉദ്ഘാടനം.

എത്ര ജീവനക്കാരെയാണ് ഒഴിവാക്കുന്നതെന്നെന്നു കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം , ജൂണ്‍ 30-ന് ജീവനക്കാര്‍ക്ക് അയച്ച അറിയിപ്പില്‍ കമ്പനി ‘സ്ഥാപനമൊട്ടാകെയുള്ള തൊഴില്‍വെട്ടിക്കുറവ് നടപ്പാക്കുകയാണെന്നും, അതിന്റെ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും അറിയിച്ചു.

കഴിഞ്ഞ ആഴ്ചകളിലായി 30-ലധികം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു. മുതിര്‍ന്ന സെയില്‍സ്, മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ, ജോലി നഷ്ടപ്പെട്ടു.യ എന്നാല്‍ കമ്പനിയുടെ വിശദീകരണം അനുസരിച്ച് ആസ്ഥാനം മാറ്റുന്നതോടെ ചില ജീവനക്കാര്‍ക്ക് സ്ഥലംമാറാന്‍ കഴിയാതെ വന്നേക്കാമെന്നും, ചില വിഭാഗങ്ങള്‍ പുനഃസംഘടിപ്പിക്കേണ്ടി വരുമെന്നും സാംസങ് പ്രസ്താവനയില്‍ വ്യക്തമാക്കി.

കമ്പനിക്കുള്ളിലെ ചില ജീവനക്കാരുടെ അഭിപ്രായത്തില്‍, ഇപ്പോഴത്തെ തൊഴില്‍വെട്ടിക്കുറവിന് പിന്നാലെ ഗൃഹോപകരണ, ഹോം എന്റര്‍ടെയ്ന്‍മെന്റ്, മൊബൈല്‍ വിഭാഗങ്ങള്‍ ഒന്നിപ്പിക്കുന്നതടക്കമുള്ള കൂടുതല്‍ പുനഃസംഘടനകള്‍ ഉണ്ടായേക്കാമെന്ന ആശങ്കയുണ്ട്. ചിപ്പ് ബിസിനസിലേക്കാണ് കമ്പനി കൂടുതല്‍ വിഭവങ്ങള്‍ കേന്ദ്രീകരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Samsung lays off hundreds of employees in the US; shifts headquarters from New Jersey to Texas.
Share Email
LATEST excelnclexrn
More Articles
Top