വാഷിംഗ്ടണ്‍: അമേരിക്കയിലെ മിഡ് വെസ്റ്റിലും തെക്കന്‍ സംസ്ഥാനങ്ങളിലും കിഴക്കന്‍ തീരപ്രദേശങ്ങളിലും ഉഷ്ണതരംഗം തീച്ചൂട് വിതയ്ക്കുന്നു. ജനജീവിതത്തെ സ്തംഭിക്കുന്ന തരത്തിലാണ് ചൂട് വര്‍ധിക്കുന്നത്. ഉഷ്ണതരംഗത്തെ തുടര്‍ന്ന് വാഷിങ്ടണിലെ ദേശീയാ ഘോഷങ്ങള്‍ തടസ്സപ്പെട്ടു,
ന്യൂയോര്‍ക്കില്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ നിര്‍ദേശവുമുണ്ട്. രണ്ട് ഡസനിലധികം സംസ്ഥാനങ്ങളെ അതിശക്തമായ ഉഷ്ണതരംഗം ബാധിച്ചു. അപകടകരമായ ചൂട് മൂലം വിവിധ ആഘോഷപരിപാടികളും ഗതാഗതസേവനങ്ങളും തടസ്സപ്പെട്ടു.വടക്കുകിഴക്കന്‍ മേഖലയില്‍ അമിത ചൂട് കാരണം ആംട്രാക്ക് 24-ലധികം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയത്.വാഷിങ്ടണ്‍ ഡി.സിയിലെ നാഷണല്‍ മാളില്‍ നടക്കുന്ന ഗ്രേറ്റ് അമേരിക്കന്‍ സ്റ്റേറ്റ് ഫെയര്‍ അപകടകരമായ ചൂടിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സംഘാടകര്‍ അറിയിച്ചു. നാഷണല്‍ മാളില്‍ വെള്ളിയാഴ്ച 44 പേര്‍ക്കാണ് ചികിത്സ നല്‍കിയതെന്ന് ഡി.സി. ഫയര്‍ ആന്‍ഡ് ഇ.എം.എസ് അറിയിച്ചു. ഇതില്‍ 11 പേരെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റി. എന്നാല്‍ ചികിത്സ ലഭിച്ച എല്ലാവര്‍ക്കും ചൂട് മൂലമല്ല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതെന്നു അധികൃതര്‍ വ്യക്തമാക്കി.
വാഷിങ്ടണ്‍ ഡി.സിയില്‍ വെള്ളിയാഴ്ച ഹീറ്റ് ഇന്‍ഡക്‌സ് 113 ഡിഗ്രി ഫാരന്‍ ഹീറ്റിലെത്തുമെന്നായിരുന്നു പ്രവചനം.തിങ്കളാഴ്ച മിഡ്വെസ്റ്റ് മേഖലയില്‍ ആരംഭിച്ച ഉഷ്ണതരംഗം പിന്നീട് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.വ്യാഴാഴ്ച ഫിലഡല്‍ഫിയയില്‍ ഹീറ്റ് ഇന്‍ഡക്‌സ് 110 ഡിഗ്രി ഫാരന്‍ഹീറ്റിലും വാഷിങ്ടണ്‍ ഡി.സിയില്‍ 111 ഡിഗ്രി ഫാരന്‍ഹീറ്റിലും എത്തിയിരുന്നു. ന്യൂയോര്‍ക്ക് നഗരത്തില്‍ വ്യാഴാഴ്ച ഹീറ്റ് ഇന്‍ഡക്‌സ് 106 ഡിഗ്രി ഫാരന്‍ഹീറ്റിലെത്തി. സെന്‍ട്രല്‍ പാര്‍ക്കില്‍ താപനില 100 ഡിഗ്രി ഫാരന്‍ഹീറ്റ് രേഖപ്പെടുത്തി. 2012-ന് ശേഷം ആദ്യമായാണ് ഇവിടെ താപനില മൂന്ന് അക്കത്തിലെത്തുന്നത്.വൈദ്യുതി ആവശ്യകത കുത്തനെ ഉയര്‍ന്നതും വൈദ്യുതി വിതരണത്തിന് അധിക സമ്മര്‍ദം നേരിടുന്നതുമായ സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് ന്യൂയോര്‍ക്ക് മേയര്‍ സോഹ്‌റാന്‍ മംദാനിയും ഗവര്‍ണര്‍ കാത്തി ഹോക്കുലും ജനങ്ങളോട് അഭ്യര്‍ഥിച്ചു.എയര്‍ കണ്ടീഷണറുകള്‍ 75 മുതല്‍ 78 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ ക്രമീകരിക്കുകയും അനാവശ്യമായി വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും ചെയ്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണം,’ ഗവര്‍ണര്‍ ഹോക്കുല്‍ പറഞ്ഞു.
അതിശക്തമായ ചൂടും വൈദ്യുതിയുടെ അമിത ആവശ്യകതയും മൂലം ഉപകരണങ്ങളില്‍ തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് തെക്കുപടിഞ്ഞാറന്‍ ക്വീന്‍സിലെ ഏകദേശം 9,800 വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും വൈദ്യുതി വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി കോണ്‍ എഡിസണ്‍ വൈദ്യുതി കമ്പനി അറിയിച്ചു. അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും വ്യാപകമായ വൈദ്യുതി തടസ്സം ഒഴിവാക്കാനുമാണ് ഈ നടപടി സ്വീകരിച്ചതെന്ന് കമ്പനി വ്യക്തമാക്കി.
Scorching heatwave hits the US: National celebrations in Washington disrupted.
















