pulimoottil

ഹോളിവുഡ് നടനും സംഗീതജ്ഞനുമായ ജാരഡ് ലെറ്റോയ്ക്കെതിരെ ഗുരുതര ലൈംഗിക ദുരുപയോഗ ആരോപണങ്ങള്‍: ആരോപണങ്ങള്‍ നിഷേധിച്ച് ഹോളിവുഡ് താരം

ഹോളിവുഡ് നടനും സംഗീതജ്ഞനുമായ ജാരഡ് ലെറ്റോയ്ക്കെതിരെ ഗുരുതര ലൈംഗിക ദുരുപയോഗ ആരോപണങ്ങള്‍: ആരോപണങ്ങള്‍ നിഷേധിച്ച് ഹോളിവുഡ് താരം

വാഷിംidടണ്‍: ഹോളിവുഡ് നടനും സംഗീതജ്ഞനുമായ ജാരഡ് ലെറ്റോയ്ക്കെതിരെ ഗുരുതര ലൈംഗിക ദുരുപയോഗ ആരോപണങ്ങളുമായി നിരവധി സ്ത്രീകള്‍ രംഗത്തെത്തി. ബിബിസി പുറത്തിറക്കിയ ‘Jared Leto: Hollywood’s Dark Secret’ എന്ന അന്വേഷണ ഡോക്യുമെന്ററിയിലും അനുബന്ധ റിപ്പോര്‍ട്ടിലുമാണ് ആരോപണങ്ങള്‍ പുറത്തുവന്നത്. റിപ്പോര്‍ട്ടിനായി 10 സ്ത്രീകളുടെ മൊഴിഎടുത്ത ബിബിസി, ഇവരില്‍ ഒന്‍പത് പേര്‍ ആദ്യമായാണ് പരസ്യമായി അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന് അറിയിച്ചു.

റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട അഞ്ച് സ്ത്രീകള്‍, ജാരഡ് ലെറ്റോയില്‍ നിന്ന് ലൈംഗിക രീതിയിലുള്ള ഫോണ്‍വിളികള്‍ ലഭിച്ചിരുന്നുവെന്ന് ആരോപിക്കുന്നു. ഇവരില്‍ നാല് പേര്‍ അത്തരം സംഭവങ്ങള്‍ നടന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ആരോപണവിധേയമായ സംഭവങ്ങള്‍ നടന്നതെന്നാണ് ഇവരുടെ മൊഴി.

ആരോപണങ്ങളോട് പ്രതികരിച്ച ജാരഡ് ലെറ്റോ എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞു. ‘തന്റെ ജീവിതത്തില്‍ ഒരിക്കലും താന്‍ ആരെയും ലൈംഗികമായി ആക്രമിച്ചിട്ടില്ല. എന്റെപേരില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതവും തീര്‍ത്തും അസത്യവുമാണെന്നു എബിസി ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം വ്യക്തമാക്കി

17 വയസ്സുള്ള പെണ്‍കുട്ടിയെ മോട്ടല്‍ ശുചിമുറിയില്‍ ലൈംഗികമായി ആക്രമിച്ചു 19-കാരിക്കെതിരെ ലൈംഗിക അതിക്രമ ഭീഷണി മുഴക്കി, ം, 16-കാരിയുമായി ലൈംഗിക ഉള്ളടക്കമുള്ള ഫോണ്‍സംഭാഷണങ്ങളിലൂടെ ഗ്രൂമിംഗ് നടത്തി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ബിബിസി റിപ്പോര്‍ട്ടിലുള്ളത്. മറ്റൊരു യുവതി, 17-ാം വയസ്സില്‍ കാലിഫോര്‍ണിയയില്‍ വെച്ച് ലെറ്റോ തന്നെ ബലാത്സംഗം ചെയ്തുവെന്നും ആരോപിക്കുന്നു.

ഇതിന് മുമ്പും ജാരഡ് ലെറ്റോയ്ക്കെതിരെ സമാന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 2025-ല്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിലും ഒന്‍പത് സ്ത്രീകള്‍ ലൈംഗിക സ്വഭാവമുള്ള അനുചിത പെരുമാറ്റം ആരോപിച്ചിരുന്നുവെങ്കിലും അന്നും ലെറ്റോ അത് നിഷേധിച്ചിരുന്നു. 1990-കളുടെ തുടക്കത്തില്‍ അഭിനയരംഗത്ത് എത്തിയ ലെറ്റോ, ‘ഡാളസ് ബയേഴ്‌സ് ക്ലബ് എന്ന ചിത്രത്തിലെ പ്രകടനത്തിന് 2014-ല്‍ മികച്ച സഹനടനുള്ള അക്കാദമി അവാര്‍ഡ് നേടിയിരുന്നു. അഭിനയത്തിനൊപ്പം സഹോദരന്‍ ഷാനന്‍ ലെറ്റോയോടൊപ്പം സ്ഥാപിച്ച തേര്‍ട്ടി സെക്കന്‍ഡ് ഓഫ് മാര്‍സ് എന്ന റോക്ക് ബാന്‍ഡിലൂടെയും അദ്ദേഹം ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്.

Serious allegations of sexual misconduct against Hollywood actor and musician Jared Leto; Hollywood star denies the allegations.

Share Email
LATEST excelnclexrn
Top