വാഷിംഗ്ടണ്‍: സിയാറ്റില്‍ സെന്ററില്‍ നടക്കുന്ന വാര്‍ഷിക ഭക്ഷ്യമേളയ്ക്കിടെയുണ്ടായ ഉണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വൈകുന്നേരം ആറിനു ശേഷമാണ് വെടിവെയ്പ് ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതെന്ന് സിയാറ്റില്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഫയര്‍ അധികൃതര്‍ വ്യക്തമാക്കി.സംഭവത്തില്‍ സിയാറ്റില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ പ്രതിയെയോ പ്രതികളെയോ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഭക്ഷണ സ്റ്റാളുകളും തത്സമയ സംഗീതപരിപാടികളും ഉള്‍പ്പെടുന്ന ‘ബൈറ്റ് ഓഫ് സിയാറ്റില്‍’ ഉത്സവം നടക്കുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്.സംഭവത്തെ തുടര്‍ന്ന് പൊതുജനങ്ങള്‍ പ്രദേശത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും എഫ്ബിഐ (എആക) അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് അധികൃതര്‍ പുറത്തുവിടുമെന്ന് അറിയിച്ചു,
Shooting at Seattle Center; incident occurred during a food festival; 2 people died,several injured
















