വാഷിംഗ്ടണ്‍: അമേരിക്കയിലെ സിയാറ്റില്‍ സെന്ററില്‍ ഞായറാഴ്ച രാത്രി നടന്ന വെടിവെപ്പില്‍ നിരവധി പേര്‍ക്ക് വെടിയേറ്റതായി പൊലീസ് അറിയിച്ചു.’സിയാറ്റില്‍ സെന്ററില്‍ വെടിവെപ്പുണ്ടായിട്ടുണ്ട്. നിരവധി പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സിയാറ്റില്‍ പൊലീസ് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് പൊതുജനങ്ങള്‍ പ്രദേശത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.വാര്‍ഷിക ഭക്ഷ്യമേളയായ ‘ബൈറ്റ് ഓഫ് സിയാറ്റില്‍’ (Bite of Seattle) നടക്കുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. സിയാറ്റില്‍ സെന്ററില്‍ സംഘടിപ്പിച്ചിരുന്ന ഈ മേളയക്കിടെയില്‍വ നിരവധി ഭക്ഷണ സ്റ്റാളുകളും തത്സമയ സംഗീതപരിപാടികളും നടന്നുവരികയായിരുന്നു.
സംഭവത്തില്‍ പരിക്കേറ്റവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വെടിവെപ്പിന്റെ സാഹചര്യങ്ങളും പ്രതിയെക്കുറിച്ചുള്ള വിവരങ്ങളും കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
Shooting at Seattle Center; incident occurred during a food festival; several people shot.
















