swayamvara
pulimoottil

ഡെന്‍മാര്‍ക്കില്‍ വെടിവെപ്പ്: പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

ഡെന്‍മാര്‍ക്കില്‍ വെടിവെപ്പ്: പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

കോപ്പന്‍ഹേഗന്‍,( ഡെന്‍മാര്‍ക്ക): ഡെന്‍മാര്‍ക്കിലെ നോര്‍റെസുണ്ട്‌ബൈ നഗരത്തില്‍ വെള്ളിയാഴ്ച നടന്ന വെടിവെപ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു.

വടക്കന്‍ ജട്ലാന്‍ഡ് മേഖലയിലെ നോര്‍റെസുണ്ട്‌ബൈയിലെ ഒരു വ്യാവസായിക മേഖലയിലാണ് സംഭവം നടന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് നോര്‍ത്ത് ജട്ലാന്‍ഡ് പൊലീസിന്റെ വക്താവായ സോറന്‍ പെജ്‌റ്റേഴ്‌സന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രാദേശീക സമയം ഉച്ചയ്ക്ക് 1:39-ന് നോര്‍റെസുണ്ട്‌ബൈയിലെ വ്യാവസായിക മേഖലയില്‍ തീപിടുത്തമുണ്ടായെന്നറിഞ്ഞാണ് പോലീസ് എത്തിയത്. സംഭവസ്ഥലത്ത് എത്തിയ പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് തിരിച്ചും വെടിവെച്ചു. പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റത് പ്രതിയുടെ ആക്രമണത്തിലൂടെയാണോ, അല്ലെങ്കില്‍ പൊലീസ് നടത്തിയ തിരിച്ചടിക്കിടെയുണ്ടായ അബദ്ധവെടിവെപ്പിലൂടെയാണോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല.

Shooting in Denmark: Three people, including a police officer, seriously injured.

Share Email
LATEST excelnclexrn
More Articles
Top