pulimoottil

ഫുട്ബോൾ താരം ജെയ്ഡൻ ആഡംസ്  അന്തരിച്ചു; ലോകകപ്പ് മത്സരം കഴിഞ്ഞ് ആഴ്ചകൾ മാത്രം പിന്നിടുമ്പോൾ ദാരുണാന്ത്യം

ഫുട്ബോൾ താരം ജെയ്ഡൻ ആഡംസ്   അന്തരിച്ചു; ലോകകപ്പ് മത്സരം കഴിഞ്ഞ് ആഴ്ചകൾ മാത്രം പിന്നിടുമ്പോൾ ദാരുണാന്ത്യം

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കഴിഞ്ഞ് ആഴ്ചകൾ മാത്രം പിന്നിടുമ്പോൾ ദക്ഷിണാഫ്രിക്കൻ ദേശീയ ഫുട്ബോൾ താരം ജെയ്ഡൻ ആഡംസ് (25) അന്തരിച്ചു. 2026-ലെ ഫിഫ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും താരം കളിച്ചിരുന്നു. നോക്കൗട്ട് ഘട്ടത്തിൽ കാനഡയോട് പരാജയപ്പെട്ടാണ് ദക്ഷിണാഫ്രിക്കൻ ടീം പുറത്തായത്.

കേപ് ടൗണിലെ ഒരു വീട്ടിനുള്ളിൽ താരത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. കായികരംഗത്തെ വളർന്നുവരുന്ന ഒരു മികച്ച പ്രതിഭയെയാണ് നഷ്ടമായതെന്നും കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ദക്ഷിണാഫ്രിക്കൻ കായിക മന്ത്രി ഗെയ്റ്റൺ മക്കെൻസി അഭ്യർത്ഥിച്ചു.

Share Email
LATEST excelnclexrn
Top