pulimoottil

സൗത്ത് കരോളിന സെനറ്ററും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ലിന്‍ഡ്‌സി ഗ്രഹാം അന്തരിച്ചു

സൗത്ത് കരോളിന സെനറ്ററും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ലിന്‍ഡ്‌സി ഗ്രഹാം അന്തരിച്ചു

സൗത്ത് കരോളിന: റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാം (71) അന്തരിച്ചു.ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍നിര നേതൃത്വത്തിലെ ശക്തനായ നേതാവായിരുന്നു അദ്ദേഹം.

സെനറ്റിന്റെ ബ്ജറ്റ് കമ്മിറ്റി ചെയര്‍മാനായിരുന്ന ലിന്‍ഡ്‌സി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും വിശ്വസ്ഥനായിരുന്നു. 1994-ല്‍ ജനപ്രതിനിധി സഭയിലേക്കും 2002-ല്‍ സെനറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

ഒന്നാം ട്രംപ് ഭരണകാലത്ത് സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം ഉള്‍പ്പെടെയുള്ള നിര്‍ണായക നീക്കങ്ങളില്‍ ഗ്രഹാം പ്രധാന പങ്കുവഹിച്ചു. വിദേശനയങ്ങളിലും ദേശീയ സുരക്ഷാ വിഷയങ്ങളിലും ശക്തമായ നിലപാടുകളിലൂടെ അദ്ദേഹം ശ്രദ്ധേയനായിരുന്നു.ലിന്‍ഡ്‌സി ഗ്രഹാമിന്റെ വേര്‍പാടില്‍ പ്രസിഡന്റ് ട്രംപ് അനുശോചിച്ചു.

South Carolina Senator and Republican Party leader Lindsey Graham has passed away.

Share Email
LATEST excelnclexrn
Top