ബെര്‍ലിന്‍: ജര്‍മ്മനിയിലെ ബെര്‍ലിനില്‍ എല്‍ജിബിടിക്യു പ്രൈഡ് ആഘോഷത്തിനിടെ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി ഒരാളെ കൊലപ്പെടുത്തുകയും 29 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു.
ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയിരുന്ന 21 കാരനായ ബി.ആബ്ദുളിനെഞായറാഴ്ച വൈകിട്ട് ബെര്‍ലിനിലെ സ്പാന്‍ഡൗ പ്രദേശത്തെ ഒരു അലോട്ട്‌മെന്റ് ഗാര്‍ഡനില്‍ കണ്ടെത്തി. തുടര്‍ന്ന് പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ മൂര്‍ച്ചയുള്ള ആയുധവുമായി പോാലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുത്തെന്നും ്, പ്രത്യേക സായുധ വിഭാഗമായസെക് ബെര്‍ലിന്‍ വെടി ഉതിര്‍ക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഇയാള്‍ ഇസ്‌ളാമിക് തീവ്രവാദ പ്രവര്‍ത്തനമാണ് നടത്തിയതെന്നു
ജര്‍മ്മന്‍ ആഭ്യന്തരമന്ത്രി അലക്‌സാണ്ടര്‍ ഡോബ്രിന്റ് വ്യക്തമാക്കി.
ശനിയാഴ്ചച് വാഹനമോടിച്ച് പ്രൈഡ് ആഘോഷത്തില്‍ പങ്കെടുത്തിരുന്ന ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയ ശേഷമാണ് വാളുപോലുള്ള ആയുധം ഉപയോഗിച്ച് ആളുകളെ പ്രതി ആക്രമിച്ചതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ നിരവധി പേരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു.ജര്‍മ്മനിയില്‍ ജനിച്ച ലെബനീസ് വംശജനായ ജര്‍മ്മന്‍ പൗരനാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.
പ്രതിക്ക് മുമ്പ് ക്രിമിനല്‍ കേസുകളുണ്ടായിരുന്നുവെന്നും, തീവ്രവല്‍ക്കരണത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും, തീവ്ര ഇസ്ലാമിസ്റ്റ് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്നും ആഭ്യന്തരമന്ത്രി വെളിപ്പെടുത്തി. ഒരു വര്‍ഷവും പത്ത് മാസവും തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന ഇയാള്‍ പിന്നീട് പരോളില്‍ പുറത്തിറങ്ങിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
Suspect in Berlin Pride vehicle-ramming incident killed in police shooting; Germany cites terrorist links.
















