pulimoottil

സാങ്കേതിക തകരാര്‍: അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സര്‍വീസുകള്‍ രാജ്യവ്യാപകമായി ഒരുമണിക്കൂറോളം തടസപ്പെട്ടു

സാങ്കേതിക തകരാര്‍: അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സര്‍വീസുകള്‍ രാജ്യവ്യാപകമായി ഒരുമണിക്കൂറോളം തടസപ്പെട്ടു

വാഷിംഗ്ടണ്‍: സാങ്കേതിക തകരാറിനെ തുടര്‍ന്നു അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സര്‍വീസുകള്‍ രാജ്യവ്യാപകമായി തടസപ്പെട്ടു.ഐടി സംവിധാനത്തിലെ പ്രശ്‌നത്തെ തുടര്‍ന്ന് വിമാനങ്ങള്‍ പുറപ്പെടുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

കണക്റ്റിവിറ്റിയെ ബാധിച്ച സാങ്കേതിക പ്രശ്‌നമാണ് സര്‍വീസുകള്‍ തടസപ്പെടാന്‍ കാരണമായതെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വ്യക്തമാക്കി. പ്രശ്‌നം വളരെ വേഗത്തില്‍ പരിഹരിച്ചതോടെ കണക്റ്റിവിറ്റി പൂര്‍ണമായി പുനഃസ്ഥാപിച്ചെന്നും വിമാന സര്‍വീസുകള്‍ വീണ്ടും സാധാരണ നിലയിലായെന്നും കമ്പനി അറിയിച്ചു.

സംഭവത്തില്‍ യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച അമേരിക്കന്‍ എയര്‍ലൈന്‍സ്, സംവിധാനങ്ങള്‍ വേഗത്തില്‍ പുനഃസ്ഥാപിക്കാന്‍ പ്രവര്‍ത്തിച്ച ജീവനക്കാര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു. നിലവില്‍ വിമാന സര്‍വീസുകള്‍ സാധാരണ രീതിയില്‍ തുടരുകയാണെന്ന് കമ്പനി അറിയിച്ചു.

Technical Glitch: American Airlines services disrupted nationwide for about an hour

Share Email
Top