swayamvara
pulimoottil

അർധരാത്രി പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, 10 ലക്ഷം പുതിയ ഫോളോവേഴ്സിന്റെ പേരിൽ ‘യുവാക്കൾക്ക് നന്ദി’, പരിഹസിച്ച് പ്രതിഷേധക്കാർ

അർധരാത്രി പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, 10 ലക്ഷം പുതിയ ഫോളോവേഴ്സിന്റെ പേരിൽ ‘യുവാക്കൾക്ക് നന്ദി’, പരിഹസിച്ച് പ്രതിഷേധക്കാർ

ഡൽഹി: നീറ്റ് പരിക്ഷയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങൾക്കിടെ ഇന്നലെ അർധരാത്രി പോസ്റ്റ് ചെയ്ത വീഡിയോ ഏറ്റെടുത്ത യുവാക്കൾക്ക് നന്ദി അറിയിച്ച് പുതിയ ഇൻസ്റ്റഗ്രാം വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പങ്കുവെച്ച നിർദേശങ്ങൾക്കും മികച്ച പ്രതികരണങ്ങൾക്കും നന്ദി പറഞ്ഞ പ്രധാനമന്ത്രിയുടെ വീഡിയോ മണിക്കൂറുകൾക്കകം നാലര ലക്ഷത്തിലേറെ പേരാണ് കണ്ടത്. മുൻ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ 10 ലക്ഷം പുതിയ ഫോളോവേഴ്സിനെ ലഭിച്ചെന്നും അതിന് 304 മില്യൺ കാഴ്ച്ചക്കാരുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വീഡിയോ പങ്കുവെച്ച പ്രധാനമന്ത്രിയെ പരിഹസിച്ച് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) രംഗത്തെത്തി. മന്ത്രിമാരോട് ഇൻസ്റ്റഗ്രാമിൽ കൂടുതൽ സജീവമാകാൻ ക്യാബിനറ്റ് യോഗത്തിൽ മോദി നിർദേശിച്ചതിനെ പരാമർശിച്ച സി.ജെ.പി, ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള പ്രധാനമന്ത്രിയുടെ പരിഹാരം ഇതാണോ എന്ന് രൂക്ഷമായി ചോദിച്ചു.

Share Email
Top