ഡാളസ്: അമേരിക്കന്‍ സി.എസ്.ഐ സഭയിലെ ചെന്നൈ ലോബിയുടെ നേതൃത്വത്തില്‍ ഡാളസില്‍ വെച്ചു നടന്ന സമ്മേളനം ജനപങ്കാളിത്തം ഒട്ടുമില്ലാതെ പരാജയപ്പെട്ടതായി നോര്‍ത്ത് അമേരിക്കന്‍ സി.എസ്.ഐ സഭാ സ്‌നേഹികള്‍ അറിയിക്കുന്നു. ഹിസ്റ്റോറിക്കല്‍ മീറ്റിങ് എന്ന് പറഞ്ഞ് സംഘടിപ്പിക്കപ്പെട്ട യോഗം ഏറ്റവും കുറഞ്ഞ ജനങ്ങള്‍ പങ്കെടുത്ത യോഗമെന്ന നിലയിലാണ് ചരിത്രമായത്. യോഗം നടന്ന ഹാളിന്റെ മുക്കാല്‍ ഭാഗവും കാലിയായിരുന്നുവെന്നാണ് വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്.
അമേരിക്കയില്‍ 28 സഭകള്‍ ആണ് ഉള്ളത്. ഇതില്‍ നിന്നും വെറും നാല് അച്ചന്‍മാരെ ‘ഡയസ്‌പോറ ഡയോസീസ്’ പ്രഖ്യാപനത്തില്‍ പങ്കെടുത്തിട്ടുള്ളു. അതില്‍ രണ്ട് പേര്‍ നാട്ടില്‍ പോകാതെ ഇവിടെ കറങ്ങി അടിച്ചു നടക്കുന്നവരാണ്. അങ്ങനെ ഏകദേശം 20 അച്ചന്‍മാരും ബഹുഭൂരിപക്ഷം ജനങ്ങളും ഈ കൂട്ടരെ ബഹിഷ്‌ക്കരിച്ചു. ഇലക്ഷന് നില്‍ക്കാനും പ്രവര്‍ത്തിക്കാനും അളില്ലാത്ത അവസ്ഥയായി. കൂടാതെ ലോഗോയും ട്രേഡ്മാര്‍ക്കും കൂടി നഷ്ടപ്പെട്ടപ്പോള്‍ ഇവരുടെ പതനം പൂര്‍ത്തിയായി. ഇത്രയും നാണംകെട്ട ഒരു ഡയോസീസ് രൂപീകരണം ലോകത്ത് ആദ്യമാണെന്നാണ് സഭാ സ്‌നേഹികള്‍ ആക്‌ശേപിക്കുന്നത്.
ഇപ്പോള്‍ എട്ടും പൊട്ടും തിരിയാത്ത ഒരു പയ്യനെ സെക്രട്ടറി ആയി പുതിയ കമ്മറ്റി രൂപീകരിച്ചിരിക്കുകയാണ്. ഈ വ്യക്തിയുടെ കൂടെ ചെറുപ്പക്കാര്‍ നില്‍ക്കും എന്ന പ്രതീക്ഷയില്‍, ടിയാനെ മുന്നില്‍ നിര്‍ത്തി ഇവര്‍ക്ക് ബായ്ക്ക് സീറ്റ് ഡ്രൈവിംഗ് ചെയ്യാനാണ് പദ്ധതി. പക്ഷേ, അമേരിക്കന്‍ മലയാളികളെ ഇവര്‍ക്കു മനസ്സിലായിക്കാണില്ല എന്നു തോന്നുന്നുവെന്നും ഇനിയുള്ള ദിവസങ്ങളില്‍ സെക്രട്ടറി പയ്യന് കേസുമായി ജീവിക്കാമെന്നും ഒരു വിശ്വാസി അഭിപ്രായപ്പെട്ടു. ചെന്നൈ ലോബി മീറ്റിംഗില്‍ വരാത്ത പള്ളികളേയും അച്ചന്‍മാരേയും ഭീഷണിപ്പെടുത്തിയതായി അറിയുന്നു. ഇത് അമേരിക്കന്‍ ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഇവരുടെ വിസ ലംഘനത്തിന് ഉടന്‍ നടപടി ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
The announcement of the Diaspora Diocese by the CSI Chennai lobby, entirely lacking public participation
















