മിനിസോട്ട: മിനസോട്ട മലയാളി അസോസി യേഷന്റെ ഈ വര്‍ഷത്തെ വാര്‍ഷിക പിക്‌നിക്കായ ‘കട്ടന്‍സ് 2026’ ബ്രൂണ്‍സ് വില്ലിലെ ലാക് ലവോണ്‍ പാര്‍ക്കില്‍ വച്ച് പ്രൗഡഗംഭീരമായി നടത്തി. ലാല്‍ പിള്ള മനോഹരമായി നിര്‍മ്മിച്ച ‘കട്ടന്‍സ് ടീ കാര്‍ട്ട്’ പിക്‌നിക്കിലെ പ്രധാന ദൃശ്യാകര്‍ഷണമായി. ദീപക് സുബ്രഹ്മണ്യന്‍, പാര്‍വതി കുറുപ്പ് എന്നിവരായിരുന്നു പരിപാടിയി ലെ എംസിമാര്‍. .നിമിതാ മുകുന്ദന്‍. രഞ്ജിനി ഗോപിനാഥന്‍, എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവ ര്‍ക്കുമായി വടംവലി, ചാക്കിലോട്ടം, ലമണ്‍ ആണ്‍ഡ് സ്പൂണ്‍ റേസ്, തുടങ്ങിയ വൈവിദ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു.



കുട്ടികളുടെ ഫ്‌ലാഷ് മോബും ഒരുക്കിയിരുന്നു. ആഘോഷങ്ങളോടൊപ്പം സെന്റ് ജൂഡ് മെഡിക്കല്‍ കോളജിലേക്കുളള ചാരിറ്റി ഫണ്ട് ശേഖരണവും പിക്‌നിക്കിന്റെ ഭാഗമായി നടന്നു.
ദീപാ സിബാസിന്റെ നേതൃത്വത്തില്‍ നടന്ന ചാരിറ്റി ഡ്രൈവിലൂടെ കുട്ടികള്‍ മുന്‍കൈയെടുത്ത് 700 ഡോളറോളം സമാഹരിച്ചു.ബോര്‍ഡ് മെമ്പര്‍ ജെനു എലിസബത്ത്, ഉദയ് ശങ്കര്‍ , സുജിതാ വാസു ദേവന്‍, ജസ്റ്റിന്‍, നേഹ എന്നിവര്‍ പിക്‌നിക് പരിപാടികളും അനുബന്ധ ക്രമീകരണങ്ങളും ഏകോപിപ്പിച്ചു.കേരളീയ തനിമ വിളിച്ചോതുന്ന വിഭവസമൃദ്ധമായ ദക്ഷിണേന്ത്യന്‍ ഭക്ഷണവി രുന്നായിരുന്നു പിക്‌നിക്കിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം.

കരിമീന്‍ പൊള്ളിച്ചത്, കപ്പ, മീന്‍കറി, വൈവിധ്യമാര്‍ന്ന പുട്ടുകള്‍, ദോശ, ചമ്മന്തി, കടലക്കറി തുടങ്ങി നാടന്‍ രുചിക്കൂട്ടുകള്‍ പങ്കെടുത്തവരുടെ മനംകവര്‍ന്നു. കുമാര്‍സ് ആപ്പിള്‍വാലി ആയിരുന്നു ഭക്ഷണ വിതരണം നടത്തിയത്.

പിക്‌നിക്കിനോടനുബന്ധിച്ച് നടന്ന വാശിയേറിയ ത്രോബോള്‍ ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗത്തിലും മിക്‌സഡ് വിഭാഗത്തിലും ടീമുകള്‍ മാറ്റുരച്ചു.സിബു മാത്യു, സാന്ദ്രാ ഗണേഷ്, ഡോ.ഷിമാ കപില്‍ എന്നിവര്‍ എന്നിവര്‍ ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍മാരായും ലാല്‍ റഫറിയായും പ്രവര്‍ത്തിച്ചു. പുരുഷവിഭാഗത്തില്‍ ടീം തൂഫാന്‍ ചാമ്പ്യന്‍മാരായപ്പോള്‍ ടീം തറവാഡീസ് റണ്ണേഴ്‌സ് അപ്പായി. കോ എഡ് വിഭാഗത്തില്‍ ഫ്യൂഷന്‍ സ്‌ട്രൈക്കേസ് ചാമ്പ്യന്‍മാരായി സ്‌പോണ്‍സര്‍മാരുടെ സഹകരണത്തോടെ വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കി.

ത്രോബോൾ മത്സര വിജയികൾ
പുരുഷന്മാരുടെ ത്രോബോൾ ചാമ്പ്യന്മാർ: ടീം തൂഫാൻ
ടീം അംഗങ്ങൾ: ദിപിൻ, അതുൽ, ദീപക്, കപിൽ, സഞ്ജു, രാമകൃഷ്ണൻ, ജസ്റ്റിൻ.
ടീം മാനേജർ: ഷിമ കപിൽ
മിക്‌സഡ് / കോഎഡ് ത്രോബോൾ ചാമ്പ്യന്മാർ: ടീം ഫ്യൂഷൻ സ്‌െ്രെടക്കേഴ്‌സ്
ടീം അംഗങ്ങൾ: ബനിഷ, വിഷ്ണുപ്രിയ, അപർണ്ണ, നീരജ, ദിപിൻ, അതുൽ, ദീപക്, രാമകൃഷ്ണൻ.
ടീം മാനേജർ: ഷിമ കപിൽ
പിക്‌നിക് വന്‍ വിജയമാക്കാന്‍ സഹകരിച്ച എല്ലാ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കും മിനസോട്ട മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ആശാ മാത്യു ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. പരിപാടിയുടെ വിജയത്തിനായി അഹോരാത്രം പ്രയത്‌നിച്ച ബോര്‍ഡ് അംഗങ്ങളെയും സന്നദ്ധപ്രവര്‍ത്തകരെയും പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു.


The Minnesota Malayalee Association’s annual picnic, ‘Cuttans 2026’, was celebrated with great grandeur.

















