pulimoottil

വയനാട് കളളാടിയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അഞ്ചുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു

വയനാട് കളളാടിയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അഞ്ചുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു

കല്പറ്റ: വയനാട് കള്ളാടിയില്‍ മണ്ണിടിച്ചിലില്‍കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. കാണാതായ അഞ്ചുപേരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെ നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. നാല് സോണുകളിലായാണ് തിരച്ചില്‍ തുടരുന്നത്.
മൂന്നാം സോണിലും മീനാക്ഷി പുഴയിലും ഇന്ന് പ്രത്യേക പരിശോധന നടത്തും.

ഇന്നലത്തെ തിരച്ചിലില്‍ കെഡാവര്‍ നായകള്‍ അടയാളം കാണിച്ചെങ്കിലും പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.കാണാതായവര്‍ക്കായി പുഴയിലും പരിശോധിക്കും. ഇന്നലെ രാത്രി മുതല്‍ തുടരുന്ന ശക്തമായ മഴയും പുഴയിലെ വലിയ നീരൊഴുക്കും തിരച്ചിലിന് തടസ്സമാകുന്നുണ്ട്.

സംരക്ഷണഭിത്തി തകര്‍ന്നതിനു മുകളിലായി വീണ്ടും മണ്ണിടിയുന്നത് ദൗത്യസംഘങ്ങളില്‍ ആശങ്കയുയര്‍ത്തിയിരുന്നു. മന്ത്രിമാരായ ടി.സിദ്ദിഖ്, എ.പി അനില്‍കുമാര്‍ എന്നിവര്‍ ജില്ലയില്‍ തുടരുന്നുണ്ട്. ദുരന്തം അനേഷിക്കാനുള്ള പ്രത്യേക സമിതി ഇന്ന് രൂപീകരിക്കും. പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ ഇന്ന് ദുരന്തസ്ഥലത്ത് സന്ദര്‍ശിക്കു.

The search continues for the five people missing following a landslide at Kalladi in Wayanad.
Share Email
Top