pulimoottil

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീഷണി, ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ ഭീഷണി കമൻ്റ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീഷണി, ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ ഭീഷണി കമൻ്റ്

ദില്ലി: ഓസ്ട്രേലിയൻ സന്ദർശനത്തിനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീഷണി. മെൽബൺ മീറ്റ്സ് മോദി എന്ന കമ്മ്യൂണിറ്റി പരിപാടിയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് ഭീഷണി കമൻ്റ് പ്രത്യക്ഷപ്പെട്ടത്. ഓസ്ട്രേലിയൻ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കമൻ്റ് വന്ന അക്കൌണ്ടിൻ്റെ ഐപി അഡ്രസ് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

ഭീഷണി കമന്റ് വന്ന ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമാണോ അതോ യഥാർത്ഥ വ്യക്തിയുടേതാണോ എന്ന് തിരിച്ചറിയാൻ ഓസ്ട്രേലിയൻ പൊലീസും സുരക്ഷാ ഏജൻസികളും സൈബർ വിഭാഗവും ചേർന്ന് ഐപി അഡ്രസ് കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Share Email
LATEST excelnclexrn
Top