pulimoottil

ട്രൈസ്റ്റേറ്റ് കേരള ഫോറം പുരസ്‌കാരം നല്‍കി ആദരിക്കുന്നു

ട്രൈസ്റ്റേറ്റ് കേരള ഫോറം പുരസ്‌കാരം നല്‍കി ആദരിക്കുന്നു

ജീമോന്‍ ജോര്‍ജ്

ഫിലാഡല്‍ഫിയ : വടക്കേ അമേരിക്കയിലെ മുഖ്യ ജനകീയ സംഘടനയും ഇതര സംഘടനകളുടെ ഐക്യ വേദിയുമായ ട്രൈസ്റ്റേറ്റ് കേരള ഫോറം ‘ പൊന്നോണം വന്നോണം ‘ എന്ന നാമകരണം ചെയ്തിരിക്കുന്ന അതിവിപുലമായ ജനകീയ ഓണാഘോഷം ഓഗസ്റ്റ് 22 ശനിയാഴ്ച ഉച്ച കഴിഞ്ഞു 2 മണി മുതല്‍ കാന്‍സ്റ്റാര്‍ട്ടര്‍ മൈതാനിയില്‍ (9130 അക്കാദമി റോഡ് ഫിലാഡല്‍ഫിയ PA 19114 ) വച്ച് നടത്തുന്നതാണ്.

പ്രവാസ ലോകത്തെ പ്രശസ്ത അവാര്‍ഡ് ചടങ്ങുകളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ പുരസ്‌കാരങ്ങള്‍വി ഡി സതീശന്‍ (കേരള മുഖ്യമന്ത്രി ) , Mike Fitzpatrick (US congressman ), Brendan boyle (US congressman ), എംജി ശ്രീകുമാര്‍ (പിന്നണി ഗായകന്‍ ) കെ എന്‍ ബാലഗോപാല്‍ (കേരള മുന്‍ ധനകാര്യ വകുപ്പ്മന്ത്രി) തുടങ്ങിയ നിരവധി പ്രമുഖ വ്യക്തികള്‍ ഇതിനു മുന്‍പായി അര്‍ഹരായിട്ടുണ്ട്.
ഗൃഹാതുരുത്വം ഉണര്‍ത്തുന്ന ഓണാഘോഷങ്ങളാണ് എക്കാലത്തും ട്രൈസ്റ്റേറ്റ് കേരള ഫോറം ഒരുക്കന്നതെന്നും അത് തന്നെയാണ് ഈ വര്‍ഷവും തുടരുന്നതെന്നും ആയതിലേക്ക് എല്ലാ മലയാളികളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായും ലെനോ സ്‌കറിയ ( ചെയര്‍മാന്‍, ട്രൈസ്റ്റേറ്റ് കേരള ഫോറം) അറിയിച്ചു . ഭാവി തലമുറയിലേക്ക് നാടിന്റെ ചരിത്രപരമായ ഓര്‍മകളും പാരമ്പര്യങ്ങളും പങ്കു വയ്ക്കുന്നതിനും കൈമാറുന്നതിനുമായിട്ടാണ് ഇതുപോലുള്ള ഓണാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് ജോബി ജോര്‍ജ് ( ജനറല്‍ സെക്രട്ടറി, ട്രൈസ്റ്റേറ്റ് കേരള ഫോറം) അറിയിക്കുകയുണ്ടായി .

പ്രൗഢ ഗംഭീരമായ ഓണാഘോഷ വേദിയില്‍ വച്ച് വിവിധ മേഖലകളില്‍ തങ്ങളുടേതായ കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയെ പുരസ്‌കാരം നല്‍കി ആദരിക്കുന്നതാണ് . ജീവിത തിരക്കിനിടയിലും തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന കഴിവുകള്‍ സമൂഹത്തിനു നല്‍കുകയും ജീവിതത്തില്‍ സ്വയം തനതായ മേഖലകളില്‍ തങ്ങളുടേതായ പ്രാവിണ്യം തെളിയിക്കുകയും ചെയ്ത വ്യക്തിയെയാണ് പുരസ്‌കാരങ്ങള്‍ക്കായി ഈ വര്‍ഷം പരിഗണിക്കുന്നതെന്നും വര്‍ത്തമാന കാലഘട്ടത്തില്‍ അവാര്‍ഡുകളുടെ പ്രസക്തി കുറഞ്ഞുവരുമ്പോഴും അവാര്‍ഡ് നിര്‍ണ്ണയത്തിലെ സുതാര്യതകൊണ്ടും അതിലുമുപരിയായി അത് അര്‍ഹിക്കുന്നവരില്‍ എത്തുമ്പോഴുമാണ് പുരസ്‌കാരങ്ങളുടെ മൂല്യം വര്‍ദ്ധിക്കുന്നതെന്നും ജീമോന്‍ ജോര്‍ജ് ( ചെയര്‍മാന്‍ , അവാര്‍ഡ് കമ്മിറ്റി ) പറയുകയുണ്ടായി

വിഭവ സമൃദ്ധമായ ഓണസദ്യ അത്തപൂക്കളം, ഘോഷയാത്ര, പഞ്ചാരിമേളം, സാംസ്‌കാരിക സമ്മേളനം, മെഗാ തിരുവാതിര, ബിജു നാരായണ്‍ & ടീം( സുപ്രസിദ്ധ പിന്നണി ഗായകന്‍ ) അണിയിച്ചൊരുക്കുന്ന ലൈവ് സംഗീത വിരുന്ന്, ഫയര്‍ വര്‍ക്‌സ് തുടങ്ങിയ നിരവധി പരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഓണാഘോഷത്തിന്റെ വന്‍ വിജയത്തിനായി രാജന്‍ ശാമുവേല്‍(ട്രെഷറര്‍) ബിനു മാത്യു (ചെയര്‍മാന്‍, ഓണാഘോഷം ) റോണി വര്‍ഗീസ് ( പ്രോഗ്രാം ) സുരേഷ് നായര്‍ ( സെക്രട്ടറി ) വിന്‍സെന്റ് ഇമ്മാനുവേല്‍, അലക്‌സ് തോമസ് , ജോര്‍ജ് ഓലിക്കല്‍ , സുധ കര്‍ത്താ , തോമസ് പോള്‍ ( ചെയര്‍മാന്‍ , കേരള ഡേ ) ഫിലിപ്പോസ് ചെറിയാന്‍ , അഭിലാഷ് ജോണ്‍, സുമോദ് നെല്ലിക്കാല, സാജന്‍ വര്‍ഗീസ് , ആശ അഗസ്റ്റിന്‍, സിജു ജോണ്‍, ജോണ്‍ പണിക്കര്‍ , ബ്രിജിറ്റ് വിന്‍സെന്റ് , ശോശാമ്മ ചെറിയാന്‍ , സെലിന്‍ ഓലിക്കല്‍ , അരുണ്‍ കോവാട്ട് , അനീഷ് ജോയ് , ടി ജെ തോംസണ്‍, ദിലീപ് ജോര്‍ജ് , ജെയ്‌സണ്‍ വര്‍ഗീസ് , അനൂപ് അനു, ജോബി ജോര്‍ജുകുട്ടി , തുടങ്ങിയ ധാരാളം വ്യക്തികളുടെ നേതൃത്വത്തിലുള്ള വിപുലമായ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായി ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ പത്രക്കുറുപ്പില്‍ അറിയിക്കുകയുണ്ടായി .

കൂടുതല്‍ വിവരങ്ങള്‍ക്കായി : ജീമോന്‍ ജോര്‍ജ് (267) 970-4267
Tri-State Kerala Forum honors with an award.

Share Email
LATEST excelnclexrn
Top