pulimoottil

14 കാരിയുടെ കൊലപാതകത്തില്‍ ഗായകന്‍ ഡേവിഡ് ബര്‍ക്കിനെതിരായ കേസ് വിചാരണയ്ക്ക് അനുമതി: തെളിവുകള്‍ അത്യന്തം ഭീതിപ്പെടുത്തുന്നതെന്നു പ്രോസിക്യൂഷന്‍

14 കാരിയുടെ കൊലപാതകത്തില്‍ ഗായകന്‍ ഡേവിഡ് ബര്‍ക്കിനെതിരായ കേസ് വിചാരണയ്ക്ക് അനുമതി: തെളിവുകള്‍ അത്യന്തം ഭീതിപ്പെടുത്തുന്നതെന്നു പ്രോസിക്യൂഷന്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഗായകന്‍ D4vd എന്നറിയപ്പെടുന്ന ഡേവിഡ് ബര്‍ക്ക് 14 വയസുകാരിയായ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ വിചാരണയ്ക്ക് കോടതി അനുമതി. 14 വയസുകാരിയായ സെലെസ്റ്റെ റിവാസ് ഹെര്‍ണാണ്ടസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്ക് ലോസ് ആഞ്ചലസ് കോടതി അനുമതി നല്‍കി. ഒന്നാം നിര കൊലപാതകം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കല്‍, മൃതദേഹം വികൃതമാക്കിയത് തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ എല്ലാ കുറ്റങ്ങളും D4vd നിഷേധിച്ചിട്ടുണ്ട്.

2023-ല്‍ 18 വയസുള്ള D4vdയും 13 വയസുള്ള പെണ്‍കുട്ടിയും തമ്മില്‍ ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്നും, ബന്ധം പുറത്തുപറഞ്ഞ് സംഗീതജീവിതം തകര്‍ക്കുമെന്ന് പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പ്രോസിക്യൂഷന്റെ ആരോപണം. 2025 ഏപ്രില്‍ 23-ന് ഗായകന്റെ വീട്ടിലേക്ക് എത്തിയ പെണ്‍കുട്ടിയെ പിന്നീട് ജീവനോടെ കണ്ടിട്ടില്ലെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പിന്നീട് D4vdയുടെ ടെസ്ല കാറില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും, വീട്ടില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറകള്‍, ചെയിന്‍സോ ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ ലഭിക്കുകയും ചെയ്തതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കോടതിയില്‍ അവതരിപ്പിച്ച സന്ദേശങ്ങളും ഫോറന്‍സിക് തെളിവുകളും കേസിന് ശക്തമായ അടിസ്ഥാനമാണെന്നും അന്വേഷണ സംഘം അവകാശപ്പെട്ടു.

പ്രാഥമിക വിചാരണയില്‍ കേസിലെ തെളിവുകളുടെ ചെറിയൊരു ഭാഗം മാത്രമാണ് ഹാജരാക്കിയതെന്നും, വിചാരണയില്‍ കൂടുതല്‍ ശക്തമായ തെളിവുകള്‍ സമര്‍പ്പിക്കുമെന്നും ലോസ് ആഞ്ചലസ് കൗണ്ടി ജില്ലാ അറ്റോര്‍ണി നാഥന്‍ ഹോക്മാന്‍ പറഞ്ഞു. ജാമ്യമില്ലാതെ ജയിലില്‍ കഴിയുന്ന D4vdയുടെ വിചാരണ അടുത്ത മാസങ്ങളില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

Trial sanctioned in case against singer David Burke over 14-year-old girl’s murder; prosecution describes evidence as extremely harrowing.

Share Email
LATEST excelnclexrn
More Articles
Top