swayamvara
pulimoottil

ലിന്‍ഡ്‌സി ഗ്രഹാം യതാര്‍ഥ അമേരിക്കന്‍ പ്രതിഭയെന്നു ട്രംപ്

ലിന്‍ഡ്‌സി ഗ്രഹാം യതാര്‍ഥ അമേരിക്കന്‍ പ്രതിഭയെന്നു ട്രംപ്

വാഷിങ്ടണ്‍: അന്തരിച്ച യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാമിന് അമേരിക്കന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെയും ലോക നേതാക്കളുടെയും ആദരാഞ്ജലി. ചൊവ്വാഴ്ച വാഷിങ്ടണിലെ ക്യാപിറ്റല്‍ മന്ദിരത്തിലും നാഷണല്‍ കത്തീഡ്രലിലും നടന്ന ചടങ്ങുകളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഗ്രഹാമിനെ അനുസ്മരിച്ചു.

വാഷിങ്ടണ്‍ നാഷണല്‍ കത്തീഡ്രലില്‍ നടന്ന സംസ്‌കാരച്ചടങ്ങില്‍ ട്രംപ് ഗ്രഹാമിനെ യതാര്‍ഥ അമേരിക്കന്‍ പ്രതിഭയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. രാഷ്ട്രതന്ത്രജ്ഞന്‍, യുഎസ് സെനറ്റിലെ അതികായന്‍, വളരെ നേരത്തെ നമ്മെ വിട്ടുപോയ യഥാര്‍ത്ഥ അമേരിക്കന്‍ പ്രതിഭ്. ദക്ഷിണ കരോലിനയിലെ ചെറിയ പട്ടണത്തില്‍ നിന്ന് ഉയര്‍ന്ന് അമേരിക്കന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി മാറിയ നേതാവായിരുന്നു ഗ്രഹാമെന്നും ട്രംപ് പറഞ്ഞു.

71-ാം വയസ്സില്‍ ഈ മാസം അന്തരിച്ച ഗ്രഹാം, വിദേശനയ വിഷയങ്ങളില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച റിപ്പബ്ലിക്കന്‍ നേതാവായിരുന്നു. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിമര്‍ശകനായിരുന്നെങ്കിലും പിന്നീട് കോണ്‍ഗ്രസിലെ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായികളില്‍ ഒരാളായി മാറി.

ദേശീയ പതാക ചാര്‍ത്തിയ ഗ്രഹാമിന്റെ ഭൗതികശരീരം ചൊവ്വാഴ്ച രാവിലെ ക്യാപിറ്റല്‍ മന്ദിരത്തിലെ റോട്ടണ്ടയില്‍ എത്തിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ചിരുന്ന യുഎസ് കോണ്‍ഗ്രസിലേക്കുള്ള അദ്ദേഹത്തിന്റെ അവസാന യാത്രയായിരുന്നു ഇത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സെനറ്റ് നേതാക്കള്‍, മുന്‍ അംഗങ്ങള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗ്രഹാം അമേരിക്കയുടെ വിദേശനയത്തിലും ദേശീയ സുരക്ഷാ വിഷയങ്ങളിലും നിര്‍ണായക സ്വാധീനം ചെലുത്തിയ നേതാവായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു. സെനറ്റ് ഭൂരിപക്ഷ നേതാവ് ജോണ്‍ ത്യൂണ്‍ അദ്ദേഹത്തെ ”മികച്ച സെനറ്ററും രാഷ്ട്രതന്ത്രജ്ഞനും അതിലുപരി അടുത്ത സുഹൃത്തും” എന്ന് വിശേഷിപ്പിച്ചു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി, ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ് തുടങ്ങിയ വിദേശ നേതാക്കളും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. ഗ്രഹാമിന്റെ ജന്മനാടായ ദക്ഷിണ കരോലിനയില്‍ ബുധനാഴ്ച പൊതുഅനുസ്മരണ ചടങ്ങുകളും കുടുംബത്തിന്റെ സ്വകാര്യ സംസ്‌കാരച്ചടങ്ങും നടക്കും.


Trump calls Lindsey Graham a true American talent.

Share Email
LATEST excelnclexrn
Top