pulimoottil

ഇറാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനീകരുടെ എണ്ണത്തെ മറ്റു യുദ്ധങ്ങളിലെ മരണ സംഖ്യയുമായി താരതമ്യം ചെയ്ത് ട്രംപ്: രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

ഇറാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനീകരുടെ എണ്ണത്തെ മറ്റു യുദ്ധങ്ങളിലെ മരണ സംഖ്യയുമായി താരതമ്യം ചെയ്ത് ട്രംപ്: രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

വാഷിംഗ്ടണ്‍: നാലുമാസമായി തുടരുന്ന ഇറാന്‍- അമേരിക്ക യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനീകരുടെ എണ്ണവും ഇതിനു മുമ്പുള്ള യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട സൈനീകരുടെ എണ്ണവും താരതമ്യം ചെയ്ത് അമേരിക്കന്‍ ്പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപിന്റെ ഈ നടപടിക്കെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ ട്രംപ്, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, വിയറ്റ്‌നാം, കൊറിയന്‍ യുദ്ധങ്ങള്‍ എന്നിവയില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ എണ്ണവും, നാലുമാസം നീണ്ടുനില്‍ക്കുന്ന ഇറാന്‍ സംഘര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ട 18 അമേരിക്കന്‍ സൈനികരുടെ എണ്ണവും താരതമ്യം ചെയ്യുന്ന പട്ടിക പങ്കുവച്ചു.’ഇവയാണ് യഥാര്‍ഥ വസ്തുതകള്‍’ എന്ന കുറിപ്പോടുകൂടി മറ്റൊരു ചാര്‍ട്ടും അദ്ദേഹം പ്രസിദ്ധീകരിച്ചു.രണ്ടാഴ്ച മുമ്പ് ഇറാന്റെ ആക്രമണത്തില്‍ നാല് അമേരിക്കന്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടിരുന്നു. അതിനുശേഷമാണ് ട്രംപിന്റെ പുതിയ പരാമര്‍ശങ്ങള്‍.ബുധനാഴ്ച ഡോവര്‍ എയര്‍ ഫോഴ്സ് ബേസില്‍ കൊല്ലപ്പെട്ട സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ സ്വീകരിക്കുന്ന ഔദ്യോഗിക ചടങ്ങില്‍ ട്രംപ് പങ്കെടുത്തിരുന്നു. ഈ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.ഈ മാസം വീണ്ടും സമാധാന കരാര്‍ ലംഘിച്ച് അമേരിക്കഇറാന്‍ ആക്രമണങ്ങള്‍ ആരംഭിച്ചതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.

ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ആരംഭിച്ച സൈനിക നടപടികള്‍ക്ക് അമേരിക്കയില്‍ ജനപിന്തുണ കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലും ചില നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ യുദ്ധം ദീര്‍ഘകാല സൈനിക ഇടപെടലായി മാറാനും ഇന്ധനവില ഉയര്‍ത്താനും നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ തിരിച്ചടിയാകാനുമിടയുണ്ടെന്നാണ് അവരുടെ വിലയിരുത്തല്‍.പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ചൊവ്വാഴ്ച സെനറ്റില്‍ പറഞ്ഞത്, ഇറാനുമായുള്ള യുദ്ധത്തിന് ഇതുവരെ 37.5 ബില്യണ്‍ ഡോളര്‍ ചെലവായെന്നാണ്.

ഇറാന്‍ സൈനിക നടപടിയുടെ ചെലവും നഷ്ടവും മുന്‍കാല യുദ്ധങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്ന് കാണിക്കാനാണ് ട്രംപ് പലപ്പോഴും ശ്രമിക്കുന്നത്.അടുത്തിടെ ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്:വിയറ്റ്‌നാമില്‍ എത്ര പേര്‍ മരിച്ചു എന്ന് നിങ്ങള്‍ ചോദിച്ചിട്ടുണ്ടോ? അഫ്ഗാനിസ്ഥാനില്‍ ഒരു ദിവസം എത്ര പേര്‍ മരിച്ചു എന്ന് ചോദിച്ചിട്ടുണ്ടോ?’എന്നാണ്. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറുന്നതിനിടെ നടന്ന ആബി ഗേറ്റ് ഭീകരാക്രമണത്തില്‍ 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പേരില്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനെയും ട്രംപ് വീണ്ടും വിമര്‍ശിച്ചു. എന്നാല്‍ ട്രംപ് ചൂണ്ടിക്കാട്ടിയ ചില മരണസംഖ്യകള്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ഔദ്യോഗിക കണക്കുകളുമായി പൂര്‍ണമായി പൊരുത്തപ്പെടുന്നില്ല.


Trump compares the number of US soldiers killed in the Iran conflict with death tolls from other wars; faces sharp criticism from the opposition.

Share Email
LATEST excelnclexrn
Top