സുല്‍ത്താന്‍ ബത്തേരി: വയനാട് കള്ളാടിയില്‍ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. മീനാക്ഷി പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. നാലാം ദിനമായ ഇന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി.
ഇന്നു കണ്ടെത്തിയ മൃതദേഹം ബംഗാള്‍ സ്വദേശി രാജേഷ് ഗുജയുടേയാണെന്നു തിരിച്ചറിഞ്ഞു. കാണാതായവരില്‍ ഒരാളെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. ഇതിനായി പ്രദേശത്ത് നാലു സോണുകളായി തിരിച്ച് തിരച്ചില്‍ തുടരുകയാണ്. സ്നിഫര്‍ ഡോഗുകള്‍ നല്‍കിയ സൂചന അനുസരിച്ച് പാലത്തിന് സമീപത്ത് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
Wayanad Kalladi landslide: Body of one more missing person recovered.















