pulimoottil

രാജ്യത്തെ യുവാക്കളുടെ ഭാവി തകര്‍ത്തത് നിങ്ങള്‍: മോദിക്കു മറുപടിയുമായി രാഹുല്‍

രാജ്യത്തെ യുവാക്കളുടെ ഭാവി തകര്‍ത്തത് നിങ്ങള്‍: മോദിക്കു മറുപടിയുമായി രാഹുല്‍

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ യുവതയുടെ ഭാവി തകര്‍ത്തത് നിങ്ങളാണെന്ന് മോദിയോട് രാഹുല്‍ ഗാന്ധി പറഞ്ഞു. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമ്പൂര്‍ണ നാശത്തിന് കൂട്ടു നില്‍ക്കുകയും, അതിന് ഉത്തരവാദികളായവരെ സംരക്ഷിക്കുകയും ചെയ്തുവെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍. ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ പുറത്താക്കുക എന്ന വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണ്. മോഗി ഭരണകൂടം രാജ്യത്തെ വിദ്യാര്‍ഥികളോട് മാപ്പു പറയണമെന്നും വിദ്യാര്‍ഥികളെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

യുവാക്കളുടെ ഭാവിയേക്കാളും ക്ഷേമത്തേക്കാളും വലുതായി ഒന്നുമില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ കുറിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ക്കശ നടപടിയെടുക്കുമെന്നും അതിനായി അതിവേഗ വിചാരണകോടതി സ്ഥാപിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും മോദി പ്രതികരിച്ചിരുന്നു.

You destroyed the future of the country's youth: Rahul's retort to Modi.
Share Email
LATEST excelnclexrn
More Articles
Top