swayamvara
pulimoottil

എന്‍ജിന്‍ തകരാറിലായ ചെറു വിമാനം അത്‌ലാന്റിക് സമുദ്രത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി 23 കാരിയായ പൈലറ്റ്: വീഡിയോ വൈറല്‍

എന്‍ജിന്‍ തകരാറിലായ ചെറു വിമാനം അത്‌ലാന്റിക് സമുദ്രത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി 23 കാരിയായ പൈലറ്റ്: വീഡിയോ വൈറല്‍

ഫ്‌ലോറിഡ: യുഎസിലെ ഫ്‌ളോറിഡയില്‍ ബീച്ചിന് സമീപം എഞ്ചിന്‍ തകരാറിലായ ചെറിയ വിമാനം കടലില്‍ സുരക്ഷിതമായി ഇറക്കി 23കാരിയായ ടെന്‍ക്ലിയെന്ന വനിതാ പൈലറ്റ്. ശനിയാഴ്ചയാണ് ഫെയ്ത്ത് ടെന്‍ക്ലി ഒറ്റ എഞ്ചിന്‍ വിമാനവുമായി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.

വിമാനത്തിന് എഞ്ചിന്‍ തകരാറുണ്ടായതിനെ തുടര്‍ന്നാണ് അടിയന്തരമായി ഇറക്കേണ്ടിവന്നത്. കെട്ടിടങ്ങളും ബീച്ചിലെ വിനോദ സഞ്ചാരികള്‍ നിന്ന സ്ഥലവും ഒഴിവാക്കി കടലില്‍ ഇറക്കാന്‍ ടെന്‍ക്ലിക്ക് കഴിഞ്ഞു. വിമാനം വെള്ളത്തില്‍ ഇറങ്ങിയതിന് പിന്നാലെ യുവതി സ്വയം പുറത്തുകടന്ന് നീന്തി കരയിലേക്ക് നീങ്ങി.

വിമാനം വെള്ളത്തില്‍ ഇറങ്ങിയതോടെ സമീപത്തുണ്ടായിരുന്ന പ്രദേശവാസികളും ലൈഫ് ഗാര്‍ഡുകളും അടിയന്തര രക്ഷാപ്രവര്‍ത്തകരും മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തി. അവര്‍ പൈലറ്റിനെ വെള്ളത്തില്‍ നിന്ന് സുരക്ഷിതമായി കരയിലെത്തിച്ചു. തുടര്‍ന്ന് അടിയന്തര സേവന വിഭാഗം ടെന്‍ക്ലിയെ പരിശോധിച്ചെങ്കിലും പരിക്കുകളൊന്നും കണ്ടെത്തിയില്ല. തിരക്കേറിയ ബീച്ച് മേഖലകളില്‍ നിന്ന് വിമാനം അകറ്റി സുരക്ഷിതമായി ഇറക്കിയ പൈലറ്റിന്റെ വേഗത്തിലുള്ള തീരുമാനത്തെ അധികൃതര്‍ അഭിനന്ദിച്ചു.

https://twitter.com/SCHDETF/status/2091171070795448700/photo/1

റിപ്പോര്‍ട്ടുകള്‍ പ്രകാരം കുടുംബത്തിന്റെ Piper PA-30 വിമാനത്തിലായിരുന്നു ടെന്‍ക്ലി യാത്ര ചെയ്തിരുന്നത്. ഫോര്‍ട്ട് മിയേഴ്‌സില്‍ നിന്ന് ഏകദേശം 150 മൈല്‍ അകലെയുള്ള ബഹാമാസിലേക്ക് മാതാപിതാക്കളെ കൊണ്ടുവരുന്നതിനായി പുറപ്പെട്ടതായിരുന്നു. വിമാനത്തിന്റെ നിയന്ത്രണം അവസാനം വരെ കൈവിടാതെ സുരക്ഷിതമായി ഇറക്കാന്‍ കഴിഞ്ഞത് പൈലറ്റിന്റെ മികച്ച അടിയന്തര തീരുമാനമെന്നാണ് മറ്റൊരു പൈലറ്റും അഭിപ്രായപ്പെട്ടത്.

23-year-old pilot makes emergency landing in the Atlantic Ocean after light aircraft suffers engine failure; video goes viral.

Share Email
Top