ജാക്‌സണ്‍: യുഎസിലെ ടെന്നസിയില്‍ ഇന്ത്യന്‍ വംശജനും ഗുജറാത്തു സ്വദേശിയുമായ കടയുടമ മകളുടെ മുന്നില്‍ വെച്ച് അക്രമിയുടെ വെടിയേറ്റു മരിച്ചു. ഗുജറാത്ത് സ്വദേശിയായ 56കാരന്‍ സുരേഷ് പാര്‍സോത്തംദാസ് പട്ടേല്‍ ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 20ന് ജാക്‌സണിലെ തന്റെ പുതിയ കടയായ റിഡ്ജ്ക്രസ്റ്റ് സെല്ലേഴ്‌സില്‍ നടന്ന കവര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. കട ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ മാത്രമായിരുന്നു സുരേഷ് പട്ടേലിന്.
രാത്രി ഒന്‍പതോടെ കടയില്‍ കവര്‍ച്ചയും വെടിവെപ്പും നടന്നതായി പൊലീസിന് വിവരം ലഭിച്ചു. ആയുധവുമായി കടയിലെത്തിയ അജ്ഞാതനായ പ്രതി ജീവനക്കാരോട് പണം ആവശ്യപ്പെട്ടതായി പൊലീസ് അറിയിച്ചു. ജീവനക്കാരനില്‍ നിന്ന് പണം വാങ്ങിയ ശേഷം പ്രതി നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു. െ19കാരിയായ മകള്‍ പിതാവിന്റെ സമീപത്ത് നില്‍ക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
കടയിലെ 70 കാരിയായ ജീവനക്കാരിക്കും സംഭവത്തിനിടെ പരിക്കേറ്റു. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അവരുടെ കൈത്തണ്ടയ്ക്ക് പൊട്ടലുണ്ടായതായി പൊലീസ് അറിയിച്ചു. അതേസമയം, ആക്രമണം നടത്തിയ പ്രതി ഇപ്പോഴും ഒളിവിലാണ്. പൊലീസ് പുറത്തുവിട്ട വിവരമനുസരിച്ച്, ചാരനിറത്തിലുള്ള ഹൂഡിയും ജീന്‍സും കറുത്ത വര്‍ക്ക് ബൂട്ടുകളും ധരിച്ചിരുന്ന കറുത്ത വര്‍ഗക്കാരനായ പുരുഷനാണ് പ്രതി. മുഖം പെയിന്റ്‌ബോള്‍ മാസ്‌ക് ഉപയോഗിച്ച് മറച്ചിരുന്നു. കവര്‍ച്ചയ്ക്കും കൊലപാതകത്തിനും ശേഷം വെള്ള നിറത്തിലുള്ള സെഡാന്‍ കാറില്‍ ഇയാള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.
സുരേഷ് പട്ടേല്‍ 30 വര്‍ഷമായി അമേരിക്കയില്‍ താമസിച്ചുവരികയായിരുന്നു. ഏറെക്കാലം ചിക്കാഗോയില്‍ താമസിച്ചിരുന്ന അദ്ദേഹം ജാക്‌സണില്‍ പുതിയ കട ആരംഭിച്ചത് സംഭവത്തിന് ഒരാഴ്ച മുമ്പാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ദുരന്തവാര്‍ത്ത പുറത്തുവന്നതോടെ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ
പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കടയില്‍ നിന്നുള്ള ദൃശ്യങ്ങളും പ്രതിയുടെ ചിത്രങ്ങളും പുറത്തുവിട്ട പൊലീസ്, ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അധികൃതരെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
A shop owner from Gujarat was shot dead by an assailant in front of his daughter during a robbery; the incident took place in Tennessee.

















