swayamvara
pulimoottil

ചിക്കാഗോ പൗരാവലിയുടെ നേതൃത്വത്തില്‍ പ്രശസ്ത വ്യക്തിത്വങ്ങളെ ആദരിക്കുന്നു: മന്ത്രിമാരായ രമേശ് ചെന്നിത്തലയും മോന്‍സ് ജോസഫും മുഖ്യാതിഥികള്‍

ചിക്കാഗോ പൗരാവലിയുടെ നേതൃത്വത്തില്‍ പ്രശസ്ത വ്യക്തിത്വങ്ങളെ ആദരിക്കുന്നു: മന്ത്രിമാരായ രമേശ് ചെന്നിത്തലയും മോന്‍സ് ജോസഫും മുഖ്യാതിഥികള്‍

ചിക്കാഗോ: ചിക്കാഗോ പൗരാവലിയുടെ നേതൃത്വത്തില്‍ പ്രശസ്ത വ്യക്തിത്വങ്ങളെ ആദരിക്കുന്നു; മന്ത്രിമാരായ രമേശ് ചെന്നിത്തലയും അഡ്വ. മോന്‍സ് ജോസഫും മുഖ്യാതിഥികളായി പങ്കെടുക്കും. . വ്യത്യസ്ഥ കര്‍മ്മ മേഖലകളില്‍ നിറ സാന്നിദ്ധ്യമായ വ്യക്തിത്വങ്ങളെയാണ് ആദരിക്കുന്നത്. സാമൂഹ്യ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും തങ്ങളുടെ കഴിവുകള്‍ സമൂഹത്തിന് ഗുണപ്രദമായ തരത്തില്‍ വിനിയോഗിക്കുകയും ചെയ്ത കല, സാംസ്‌കാരിക, സാമൂഹ്യ, സാമുദായിക, മാദ്ധ്യമ, രാഷ്ട്രീയ, കായിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് ആദരിക്കുക.

2026 സെപ്റ്റംബര്‍ രണ്ടാം വാരം ചിക്കാഗോയില്‍ നടക്കുന്ന ചടങ്ങില്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ജല വിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. പ്രസ്തുത പരിപാടിയിലേക്ക് ചിക്കാഗോയിലെ എല്ലാ മലയാളികളേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നുവെന്ന് സംഘാടക സമിതി ഭാരവാഹികളായ സണ്ണി വള്ളിക്കളം, ജിബിന്‍ മഠത്തിക്കുന്നേല്‍ എന്നിവര്‍ അറിയിച്ചു.

Chicago Community Honors Distinguished Personalities: Ministers Ramesh Chennithala and Mons Joseph to be Chief Guests

Share Email
LATEST excelnclexrn
More Articles
Top