ചെണ്ടമേളവും മെഗാ തിരുവാതിരയും ങഈയല ഷോയും ആഘോഷത്തിന് പകിട്ടേകി
ചിക്കാഗോ: മലയാളത്തിന്റെ ഗൃഹാതുരതയും ഓര്‍മ്മകളുടെ പൂക്കാലവും, ഒരുമയുടെയും സൗഹൃദത്തിന്റെയും സന്ദേശവുമായി പകര്‍ന്നുനല്‍കി ചിക്കാഗോ മലയാളി അസോസിയേ ഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം -ഓണം 2026 പ്രൗഢഗംഭീരമായി അരങ്ങേറി. പാരമ്പര്യത്തിന്റെയും കലാസാംസ്‌കാരിക വൈവിധ്യത്തിന്റെയും വര്‍ണപ്പകിട്ടില്‍ നടന്ന ആഘോഷം ചിക്കാഗോയിലെ മലയാളി സമൂഹത്തിന് മറക്കാനാവാത്ത ഒരു ഓണാനുഭവമായി മാറി. വൈകിട്ട് 5.30ന് വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. സീനിയര്‍ അംഗം ഫിലിപ്പ് പുത്തന്‍ പുര പ്രിന്‍സ് ഈപ്പന്‍ എന്നിവര്‍ ഇതിനു നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന വര്‍ണാഭമായ ഘോഷയാത്രയില്‍ നൂറുകണക്കിന് ആളുകള്‍ ആവേശപൂര്‍വ്വം അണിനിരന്നു.
മഹാബലി തിരുമേനിയെ സ്വീകരിച്ചുകൊണ്ട് നടന്ന ഘോഷയാത്രയ്ക്ക് താളമേളങ്ങളെ അകമ്പടിയോടെ ഗംഭീരമായ വരവേല്‍പ്പാണ് ഒരുക്കിയത്. ചെണ്ടമേളത്തിന്റെ താളത്തില്‍ താലപ്പൊലിയേന്തിയ വനിതകളും കുട്ടികളും വിശിഷ്ടാതിഥികളും ചിക്കാഗോയിലെ വിവിധ മേഖലകളില്‍നിന്നെത്തിയ മലയാളികളും അണിനിരന്നപ്പോള്‍, പങ്കെടുത്ത എല്ലാവര്‍ക്കുംഅത് വേറിട്ടൊരു അനുഭവമായി.
കേരള സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്,എം.എല്‍.എമാരായ അഡ്വ. വി. പി. സജീന്ദ്രന്‍, അഡ്വ. എം. ജെ.സെബാസ്റ്റ്യന്‍, ഫൊക്കാന, ഫോമാ നേതാക്കള്‍ തുടങ്ങി നിരവധി പ്രമുഖര്‍
ഘോഷയാത്രയില്‍ പങ്കെടുത്തു. ഘോഷയാത്രയ്ക്കുശേഷം സെന്റ് മേരീസ് ചര്‍ച്ച് ഓഡിറ്റോറിയത്തിലെ ഓണവേദിയിലേക്ക് മഹാബലി തിരുമേനി പ്രവേശിച്ചതോടെ ആഘോഷങ്ങള്‍ക്ക് ആവേശകരമായ തുടക്കമായി. ചിക്കാഗോയിലെ വിവിധ ചെണ്ടമേള സംഘങ്ങളിലെ കലാകാരന്മാര്‍ അണിനിരന്ന ഗംഭീരമായ ചെണ്ടമേളം സദസ്സിന്റെ ഹൃദയം കീഴടക്കി. ചെണ്ടമേളകോ ഓര്‍ഡിനേറ്റര്‍ ജിനോയ് മാത്യുവിന്റെ നേതൃത്വത്തില്‍
ചിക്കാഗോയിലെ വിവിധ ചെണ്ടമേള സംഘങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി അരങ്ങേറിയത്. മേളത്തിന്റെ ആവേശത്തിന് കൂടുതല്‍ മിഴിവേകി പോര്‍ട്ട്ലന്‍ഡില്‍ നിന്നെത്തിയ ആനന്ദനടയോഗിയുടെ വയലിന്‍ സംഗീതവും ചേര്‍ന്നപ്പോള്‍, അത് താളത്തിന്റെയും ഈണത്തിന്റെയും അപൂര്‍വ സംഗമമായി മാറി. കേരളത്തിന്റെ തനിമയും പ്രവാസജീവിതത്തിന്റെ സര്‍ഗാത്മകതയും ഒരേ വേദിയില്‍ ലയിച്ച മനോഹര നിമിഷങ്ങള്‍ക്കാണ്‌സദസ്സ് സാക്ഷ്യം വഹിച്ചത്. തുടര്‍ന്ന് ചിക്കാഗോയിലെ വനിതകള്‍ അണിനിരന്ന് അവതരിപ്പിച്ച മെഗാതിരുവാതിര അരങ്ങേറി. ചുവടുകളിലും ചലനങ്ങളിലും കേരളത്തിന്റെ പൈതൃകവും മലയാളിയുടെ ഗൃഹാതുരതയും നിറച്ച തിരുവാതിര
സദസ്സിനെ ഗതകാലത്തിന്റെ മനോഹര ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
തുടര്‍ന്നുള്ള കലാപരിപാടികള്‍ക്ക് സാറ അനില്‍ നേതൃത്വം നല്‍കി. നൃത്തവും സംഗീതവും ഗാനങ്ങളും കോര്‍ത്തിണക്കിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കാണികളുടെ മനം കവര്‍ന്നു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു മുണ്ടക്കല്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ജോസ് മണക്കാട്ടിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന സമ്മേളനം കേരള സര്‍ക്കാര്‍ ചീഫ് വിപ്പ് ശ്രീ. അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. അമേരിക്കയുള്‍പ്പെടെ ഇന്ത്യയ്ക്ക് പുറത്തുള്ള വിവിധ രാജ്യങ്ങളില്‍
മലയാളികള്‍ ഓണം ആഘോഷിക്കുന്നുണ്ടെങ്കിലും, ഇത്രയും വിപുലവും മനോഹരവുമായ രീതിയില്‍ ഓണം ആഘോഷിക്കുന്നത് അത്ഭുതപ്പെടുത്തുന്നതാണെന്ന് അപു ജോണ്‍ ജോസഫ് പറഞ്ഞു. പ്രവാസി മലയാളികളുടെ സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതില്‍ ഇത്തരം കൂട്ടായ്മകള്‍ വഹിക്കുന്ന പങ്കിനെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. അഡ്വ. എം. ജെ. സെബാസ്റ്റ്യന്‍ എം.എല്‍.എ. ഓണാശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പ്രവാസി മലയാളികളുടെ ക്ഷേമത്തിനുംആവശ്യങ്ങള്‍ക്കുമായി തന്നാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യാന്‍
ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
ചടങ്ങില്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ ട്രഷറര്‍ അച്ചന്‍കുഞ്ഞ് മാത്യു, വൈസ് പ്രസിഡന്റ് ലൂക്ക് ചിറയില്‍, ജോയിന്റ് സെക്രട്ടറി സാറ അനില്‍, ജോയിന്റ് ട്രഷറര്‍ പ്രിന്‍സ് ഈപ്പന്‍, ഫോമാ നാഷണല്‍ ജോയിന്റ് ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍, വ്യവസായ പ്രമുഖന്‍ കോശി സാമുവല്‍, ഓണാഘോഷത്തിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ ഹുസൈന്‍ മിര്‍സ, സാറ മിര്‍സ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഡോ. സൂസന്‍ ചാക്കോ പുരസ്‌കാര വിതരണത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് ഓണാഘോഷത്തിന്റെ വിജയത്തിന് പിന്തുണ നല്‍കിയ സ്‌പോണ്‍സര്‍മാരെ ആദരിച്ചു.
പ്രിന്‍സ് ഈപ്പന്‍ ചടങ്ങിന് നേതൃത്വം നല്‍കി. വിശിഷ്ടാതിഥികള്‍ നിലവിളക്ക് തെളിയിച്ചതോടെ ഓണാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനച്ചടങ്ങിനും തുടക്കമായി. ചടങ്ങില്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ ട്രഷറര്‍ അച്ചന്‍കുഞ്ഞ് മാത്യു കൃതജ്ഞത രേഖപ്പെടുത്തി. എന്നാല്‍ ആഘോഷത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം പിന്നീടായിരുന്നു. ലോകപ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടും സംഘവും അവതരിപ്പിച്ച രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന M-Cube – Magic, Melody,Mission ഷോ സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയത്തിന്റെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. മാജിക്കിന്റെ ലോകത്തേക്ക് കടന്നുവന്ന നാള്‍ മുതല്‍ ഇന്നുവരെയുള്ള തന്റെ ജീവിതയാത്രയും അനുഭവങ്ങളും സന്ദേശങ്ങളും സംഗീതവും മാജിക്കും അവതരണകലയും സമന്വയിപ്പിച്ചുകൊണ്ടാണ് ഗോപിനാഥ്മുതുകാട് M-Cube വേദിയിലെത്തിച്ചത്. വിനോദത്തിനൊപ്പം ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത.
ഈ വേറിട്ട അവതരണം സദസ്സിന് അപൂര്‍വമായൊരു അനുഭവമായി. M-Cube ഷോ ആസ്വദിക്കുന്നതിനായി ഇന്‍ഡ്യാന, വിസ്‌കോണ്‍സിന്‍ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നൂറുകണക്കിന് ആളുകള്‍ ചിക്കാഗോയിലെ ഓണാഘോഷ വേദിയിലേക്ക് ഒഴുകിയെത്തി.ചിക്കാഗോയില്‍ ആദ്യമായി ഇത്തരമൊരു വലിയ മാജിക്-മ്യൂസിക്-മിഷന്‍
ഷോ സംഘടിപ്പിക്കുന്നതിന് മുന്‍കൈയെടുത്ത ചിക്കാഗോ മലയാളിഅസോസിയേഷന്‍ ഭാരവാഹികളെ നിരവധി പേര്‍ അഭിനന്ദിച്ചു.ഓണം ഒരു ആഘോഷം മാത്രമല്ല, തലമുറകളെ തമ്മില്‍ ബന്ധിപ്പിക്കുന്നസാംസ്‌കാരിക പാലം കൂടിയാണെന്ന് ഒരിക്കല്‍ കൂടിതെളിയിക്കുന്നതായിരുന്നു ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം. കേരളത്തിന്റെ തനിമയുംപ്രവാസജീവിതത്തിന്റെ പുതുമയും സമന്വയിപ്പിച്ച ആഘോഷം മലയാളിസമൂഹത്തിന്റെ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും ശക്തമായപ്രതിഫലനമായി.
2026-ലെ ഓണാഘോഷം സംഘടനയ്ക്ക് പുത്തന്‍ ഉണര്‍വും ഊര്‍ജവുംപകര്‍ന്നുനല്‍കിയെന്നും, കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറാനുള്ളചാലകശക്തിയായി ഈ ആഘോഷം മാറിയെന്നും പ്രസിഡന്റ് ജോസ് മണക്കാട്ട്, ജനറല്‍ സെക്രട്ടറി ബിജു മുണ്ടക്കല്‍, ട്രഷറര്‍ അച്ചന്‍കുഞ്ഞു
മാത്യു എന്നിവര്‍ പറഞ്ഞു. ഓണാഘോഷം വിജയകരമാക്കാന്‍ സഹകരിച്ച വിശിഷ്ടാതിഥികള്‍,
കലാകാരന്മാര്‍, സ്‌പോണ്‍സര്‍മാര്‍, വളണ്ടിയര്‍മാര്‍, സംഘടനാഭാരവാഹികള്‍, കമ്മിറ്റി അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, ചിക്കാഗോയിലെ മുഴുവന്‍ മലയാളി സമൂഹം എന്നിവര്‍ക്കും ഭാരവാഹികള്‍ ഹൃദയം
നിറഞ്ഞ നന്ദി അറിയിച്ചു. സ്‌നേഹവും സൗഹൃദവും ഒരുമയും പൂത്തുലഞ്ഞ ആ സായാഹ്നം,
ചിക്കാഗോ മലയാളി സമൂഹത്തിന്റെ ഓര്‍മ്മകളില്‍ ഏറെക്കാലം മായാതെ നില്‍ക്കുന്ന ഒരു പൊന്നോണമായി മാറി.
Chicago Malayali Association’s Onam celebration held in grand style.

















