ഇന്‍ഡ്യാനപൊളിസ്: ഇന്‍ഡ്യാനപൊളിസ് കോള്‍ട്ട്‌സിന്റെ വൈഡ് റിസീവര്‍ കീനന്‍ അലനെ മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഞായറാഴ്ച അറസ്റ്റ് ചെയ്തു. 34കാരനായ അലന്‍ നിലവില്‍ മാരിയന്‍ കൗണ്ടി അറസ്റ്റീ പ്രോസസിംഗ് സെന്ററില്‍ കസ്റ്റഡിയിലാണ്.
മദ്യലഹരിയില്‍ വാഹനമോടിക്കല്‍, മറ്റുള്ളവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങളാണ് അലനെതിരെ ചുമത്തിയിരിക്കുന്നത്.
ആറ് തവണ പ്രോ ബൗള്‍ താരമായ അലനുമായി ഒരു വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടതായി ഓഗസ്റ്റ് 19നാണ് കോള്‍ട്ട്‌സ് പ്രഖ്യാപിച്ചത്. ഡെട്രോയിറ്റിനെതിരായ ശനിയാഴ്ച രാത്രിയിലെ പ്രീ സീസണ്‍ മത്സരത്തില്‍ കോള്‍ട്ട്‌സ് 25-16ന് തോറ്റപ്പോള്‍ അലന്‍ ഒരു ക്യാച്ചിലൂടെ 24 യാര്‍ഡ് സ്വന്തമാക്കിയിരുന്നു.
സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് കോള്‍ട്ട്‌സ് പ്രസ്താവനയില്‍ അറിയിച്ചു. കീനന്‍ അലന്‍ ഉള്‍പ്പെട്ട കഴിഞ്ഞ രാത്രിയിലെ സംഭവത്തെക്കുറിച്ച് അറിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. നിലവില്‍ ഇതില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ടീം വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ ലോസ് ഏഞ്ചലസ് ചാര്‍ജേഴ്‌സിനായി 17 മത്സരങ്ങളില്‍ കളിച്ച അലന്‍ 81 ക്യാച്ചുകളിലൂടെ 777 യാര്‍ഡും നാല് ടച്ച്ഡൗണും നേടിയിരുന്നു. എന്‍എഫ്എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ 1,055 ക്യാച്ചുകളുമായി 13-ാം സ്ഥാനത്താണ് അലന്‍. 12,051 റിസീവിങ് യാര്‍ഡുമായി 33-ാം സ്ഥാനത്തും 70 ടച്ച്ഡൗണ്‍ ക്യാച്ചുകളുമായി 52-ാം സ്ഥാനത്തുമാണ് അദ്ദേഹം.
Colts star Keenan Allen arrested in drunk driving case.

















