swayamvara
pulimoottil

കാലവര്‍ഷക്കെടുതിയില്‍ മരണപ്പെട്ടവരുടെ കുടംബത്തിന്  എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം

കാലവര്‍ഷക്കെടുതിയില്‍ മരണപ്പെട്ടവരുടെ കുടംബത്തിന്  എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷ ക്കെടുതിയില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങ ള്‍ക്ക് എട്ടുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. മന്ത്രിസഭായോ ഗത്തിനു ശേഷം നടത്തിയ പത്രസമ്മേളന ത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

വീട്ടില്‍ വെള്ളം കയറിയ എല്ലാവര്‍ക്കും 10,000 രൂപ നല്‍കുമെന്നും സംസ്‌കാര കര്‍മ്മങ്ങള്‍ക്കും 10000 രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ഇതുവരെ കാലവര്‍ഷക്കെടുതിയില്‍ 26 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. നാലു പേരെ കാണാനില്ല.

സംസ്ഥാനത്ത് 462 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. നദികളില്‍ അടിഞ്ഞുകൂടി മണലും എക്കലും നീക്കം ചെയ്യുന്നതിന് പദ്ധതികള്‍ തയാറാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Compensation of ?8 lakh for the families of those who died due to monsoon calamities.

Share Email
LATEST excelnclexrn
Top