Caritas hospital

കാനഡയില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; യുഎസ് സ്വദേശിയായ ഹൈന്ദവ പുരോഹിതന്‍ അറസ്റ്റില്‍

കാനഡയില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; യുഎസ് സ്വദേശിയായ ഹൈന്ദവ പുരോഹിതന്‍ അറസ്റ്റില്‍
Share Email

ഒന്റാറിയോ: കാനഡയില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 50 കാരനായ ഹിന്ദു പുരോഹിതന്‍ അറസ്റ്റില്‍. ന്യൂയോര്‍ക്കില്‍ നിന്നുള്ള രാജേന്ദ്രനാഥ് ദൂദ്‌നാഥ് മറാജിനെയാണ് ഡര്‍ഹാം പൊലീസ് അറസ്റ്റ് ചെയ്തത്.

ഒന്റാറിയോയിലെ ഒഷാവ സ്വദേശിയായ ഒരു കുടുംബമാണ് മതചടങ്ങ് നടത്തുന്നതിനായി ഇയാളെ ന്യൂയോര്‍ക്കില്‍ നിന്ന് ക്ഷണിച്ചത്. യുവതിയില്‍ ദുഷ്ടാത്മാവ് ബാധിച്ചിട്ടുണ്ടെന്നും പ്രത്യേക ചടങ്ങിലൂടെ മാത്രമേ ഇത് മാറ്റാനാകൂവെന്നും പറഞ്ഞ് ഇയാള്‍ വിശ്വസിപ്പിച്ചതായി പൊലീസ് അറിയിച്ചു.

തുടര്‍ന്ന് യുവതിയെ സ്വകാര്യ സ്ഥലത്തേക്ക് കൊണ്ടുപോയ ഇയാള്‍ മതചടങ്ങ് നടത്തുന്നതിന്റെ മറവില്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പൊലീസ് ആരോപണം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ലൈംഗികാതിക്രമക്കുറ്റം ചുമത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്.

ഇയാളുടെ ഭാഗത്ത് നിന്നു സമാനമായ രീതിയില്‍ മറ്റാരെങ്കിലും പീഡനത്തിനിരയായിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു. ലൈംഗികാതിക്രമമോ സമാന സംഭവങ്ങളോ സംബന്ധിച്ച് വിവരമുള്ളവര്‍ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

Complaint of sexual assault on a young woman in Canada; US-based Hindu priest arrested.

Share Email
Top