swayamvara
pulimoottil

സി.എസ്.ഐ ഡാളസ് കോണ്‍ഗ്രിഗേഷന്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 21 മുതല്‍ 23 വരെ

സി.എസ്.ഐ ഡാളസ് കോണ്‍ഗ്രിഗേഷന്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 21 മുതല്‍ 23 വരെ

ഡാളസ്: സി.എസ്.ഐ ഡാളസ് കോണ്‍ഗ്രിഗേഷന്റെ ഈ വര്‍ഷത്തെ വാര്‍ഷിക സഭാ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 21 വെള്ളിയാഴ്ച മുതല്‍ 23 ഞായറാഴ്ച വരെ നടക്കും.
റവ. ബൈജു ഈപ്പന്‍ കണ്‍വെന്‍ഷനില്‍ ദൈവവചന പ്രഘോഷണം നടത്തും. ‘ദൈവിക വഴിനടത്തല്‍’ – സങ്കീര്‍ത്തനങ്ങള്‍ 27:14) എന്നതാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ ചിന്താവിഷയം.

കണ്‍വെന്‍ഷന്‍ സമയം:
ഓഗസ്റ്റ് 21 (വെള്ളി): വൈകുന്നേരം 7:00
ഓഗസ്റ്റ് 22 (ശനി): വൈകുന്നേരം 7:00
ഓഗസ്റ്റ് 23 (ഞായര്‍): രാവിലി 9:30

ഗാര്‍ലന്‍ഡിലെ ദേവാലയ പാരിഷ് ഹാളിലാണ് (2422 N Glenbrook Dr, Garland, TX 75040) ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കണ്‍വെന്‍ഷന്‍ യോഗങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.csicod.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

CSI Dallas Congregation Annual Convention from August 21 to 23

Share Email
Top