swayamvara
pulimoottil

സൈബര്‍ ആക്രമണം; കാലിഫോര്‍ണിയയിലെ സ്യൂസണ്‍ സിറ്റിയില്‍ അടിയന്തരാവസ്ഥപ്രഖ്യാപിച്ചു

സൈബര്‍ ആക്രമണം; കാലിഫോര്‍ണിയയിലെ സ്യൂസണ്‍ സിറ്റിയില്‍ അടിയന്തരാവസ്ഥപ്രഖ്യാപിച്ചു

ന്യൂസണ്‍ സിറ്റി: കാലിഫോര്‍ണിയയിലെ സ്യൂസണ്‍ സിറ്റിയില്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണത്തില്‍ നഗരത്തിന്റെ ഡിജിറ്റല്‍ നെറ്റ്വര്‍ക്ക് തകരാറിലായി. അടിയന്തര കോളുകള്‍ കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളും പൊലീസ്, ഫയര്‍ സര്‍വീസ് ഡിസ്പാച്ച് സംവിധാനങ്ങളും ഉള്‍പ്പെടെയുള്ള പ്രധാന പൊതുസുരക്ഷാ സംവിധാനങ്ങളെ ബാധിക്കുകയും ചെയ്തു.

സാന്‍ ഫ്രാന്‍സിസ്‌കോയ്ക്കും സാക്രമെന്റോയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന സ്യൂസണ്‍ സിറ്റിയില്‍ ഏകദേശം 30,000 പേരാണ് താമസിക്കുന്നത്. വെള്ളിയാഴ്ച രാവിലെ നഗരത്തിന്റെ ഐടി സംവിധാനങ്ങളില്‍ സൈബര്‍ അറ്റാക്ക് ഉണ്ടായതായാണ് അധികൃതര്‍ അറിയിച്ചത്. ആക്രമണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ മുഴുവന്‍ ഐടി നെറ്റ്വര്‍ക്കും അധികൃതര്‍ അടച്ചുപൂട്ടി.

അതേസമയം, നഗരത്തിലെ പൊതുസുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തനം തുടരുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 911-ലേക്ക് ലഭിക്കുന്ന അടിയന്തര കോളുകള്‍ സമീപത്തെ സൊളാനോ കൗണ്ടി ഡിസ്പാച്ച് സെന്ററിലേക്ക് സ്വമേധയാ മാറ്റുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും അഗ്‌നിശമനസേനാംഗങ്ങളും അടിയന്തര കോളുകളോട് നേരിട്ട് പ്രതികരിക്കുന്നത് തുടരുകയാണ്.

എന്നാല്‍ പെര്‍മിറ്റ് നടപടികള്‍, ഓണ്‍ലൈനായി വെള്ളക്കരം അടയ്ക്കല്‍ തുടങ്ങിയ അടിയന്തരമല്ലാത്ത ഓണ്‍ലൈന്‍ സേവനങ്ങള്‍ താല്‍ക്കാലികമായി ലഭ്യമല്ല. ശനിയാഴ്ച നടന്ന പ്രത്യേക യോഗത്തില്‍ സ്യൂസണ്‍ സിറ്റി കൗണ്‍സില്‍ ഏകകണ്ഠമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവഴി സംസ്ഥാന അടിയന്തര ഫണ്ട്, സാങ്കേതിക സഹായം, പ്രത്യേക വിദഗ്ധരുടെ സേവനം എന്നിവ ലഭ്യമാക്കാന്‍ നഗര ഭരണകൂടത്തിന് കഴിയും.

സ്വകാര്യ മേഖലയിലെയും സര്‍ക്കാര്‍ ഏജന്‍സികളിലെയും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ തകരാറിലായ സംവിധാനങ്ങള്‍ പരിശോധിച്ച് അവ സുരക്ഷിതമായി പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആക്രമണകാരികള്‍ പണം ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Cyberattack: State of emergency declared in Suisun City, California.

Share Email
LATEST excelnclexrn
Top