ഡാളസ്: സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസിന്റെ 2026-ലെ വാര്‍ഷിക സഭാ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 21, 22, 23 തീയതികളില്‍ നടക്കും. സഭാ വികാരിയും ആത്മീയ പ്രഭാഷകനുമായ റവ. ബിജു ഈപ്പന്‍ കണ്‍വെന്‍ഷന്‍ സന്ദേശങ്ങള്‍ നല്‍കും.
”Divine Guidance’ (ദൈവിക മാര്‍ഗനിര്‍ദേശം) എന്നതാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്റെ മുഖ്യവിഷയം. സങ്കീര്‍ത്തനം 27:14 ആണ് ആധാരവാക്യം.
ഓഗസ്റ്റ് 21, 22 തീയതികളില്‍ വൈകിട്ട് 7 മണിക്ക് യോഗങ്ങള്‍ ആരംഭിക്കും. ഓഗസ്റ്റ് 23 ഞായറാഴ്ച രാവിലെ 9:30-ന് നടക്കുന്ന ആരാധനയോടെയാണ് മൂന്ന് ദിവസത്തെ കണ്‍വെന്‍ഷന്‍ സമാപിക്കുക.
വിശ്വാസജീവിതത്തില്‍ ദൈവിക മാര്‍ഗനിര്‍ദേശത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്ന ശക്തമായ ആത്മീയ സന്ദേശങ്ങളും പ്രാര്‍ത്ഥനയും ആരാധനയും കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും.
സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ്,
2422 N Glenbrook Dr, Garland, TX 75040 എന്ന വിലാസത്തിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.
ഡാളസ്‌ഫോര്‍ട്ട് വര്‍ത്ത് മേഖലയിലെ വിശ്വാസികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കണ്‍വെന്‍ഷനിലേക്ക് സഭാ നേതൃത്വം സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.
Dallas CSI Congregation’s Annual Convention from August 21 to 23
വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍

















