swayamvara
pulimoottil

ഡാലസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം: ബലിക്കല്‍പുര – അയ്യപ്പ പതിനെട്ടു പടി സമര്‍പ്പണം

ഡാലസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം: ബലിക്കല്‍പുര – അയ്യപ്പ പതിനെട്ടു പടി സമര്‍പ്പണം

ഡാലസ് : ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര സമുച്ചയത്തില്‍ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ക്ഷേത്രത്തിന് മുന്‍ഭാഗത്തായി ബലിക്കല്‍പുര (ഫോയെര്‍), അതിനു താഴെ നിലയില്‍ നിന്നും (ബേസ്മെന്റ്) സ്വാമി അയ്യപ്പ ദര്‍ശനത്തിന് ഇരുമുടി കെട്ടേന്തി എത്തുന്ന ഭക്തര്‍ക്കായി കൃഷ്ണശിലയില്‍ നിര്‍മ്മിതമായ പതിനെട്ടു പടികള്‍ എന്നിവയാണ് ഇതില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്.

ക്ഷേത്ര വാസ്തുവിദ്വാന്‍ ബ്രഹ്മശ്രീ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ നിര്‍ദേശപ്രകാരം, ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ആഗസ്റ്റ് 22 (ചിങ്ങം 6) ന് ബലിക്കല്‍പുര – അയ്യപ്പ പതിനെട്ടു പടി സമര്‍പ്പണം ചെയ്തു. ഗണപതി ഹോമം, ശുദ്ധി പൂജകള്‍, 18 പടി കലശ പൂജയും അഭിഷേകവും, ശ്രീ ഗുരുവായൂരപ്പനും അയ്യപ്പ സ്വാമിക്കും പ്രത്യേക പൂജകള്‍ എന്നിവ നടത്തി.

ഈ സുപ്രധാന ചടങ്ങില്‍ പങ്കു ചേര്‍ന്ന ഭക്ത ജനങ്ങളെയും അഭ്യുദയകാംഷികളെയും ക്ഷേത്ര ഭാരവാഹികള്‍ ഭഗവല്‍ നാമത്തില്‍ നന്ദി അറിയിച്ചു. 2026 നവംബര്‍ 16ന് ആരംഭിക്കുന്ന അയ്യപ്പ മണ്ഡലകാലത്തില്‍ ഡാലസ് -ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലക്സ് നിന്നും സമീപ സംസ്ഥാനങ്ങളില്‍ നിന്നും എല്ലാ അയ്യപ്പ ഭക്തന്മാരും ഇരുമുടിയുമായി നോര്‍ത്ത് ടെക്‌സാസിലെ ആദ്യത്തെ പതിനെട്ടു പടിയുള്ള അയ്യപ്പ ക്ഷേത്രമായ ശ്രീ ഗുരുവായൂരപ്പന്‍ ടെംപിള്‍ ഓഫ് ഡാലസിലേക്കു തീര്‍ത്ഥാടനത്തിന് എത്തിച്ചേരുമെന്ന് ക്ഷേത്രഭരണസമിതി പ്രത്യാശിക്കുന്നു. അതിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

Dallas Sree Guruvayurappan Temple: Dedication of the Balikkalpura and the Ayyappa Pathinettupadi (Eighteen Sacred Steps).

Share Email
LATEST excelnclexrn
More Articles
Top