swayamvara
pulimoottil

ഡോ. കല ഷഹി പുതിയ പ്രസിഡന്റായി ചുമതലയേറ്റു, ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഇന്റര്‍നാഷണല്‍) പ്രവര്‍ത്തനം ഇനി ആഗോളതലത്തിലേക്ക്

ഡോ. കല ഷഹി പുതിയ പ്രസിഡന്റായി ചുമതലയേറ്റു, ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഇന്റര്‍നാഷണല്‍) പ്രവര്‍ത്തനം ഇനി ആഗോളതലത്തിലേക്ക്

ഷാജി ജോണ്‍, അറ്റ്ലാന്റ

വാഷിങ്ടണ്‍ ഡി.സി.: ആഗോള മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഇന്റര്‍നാഷണല്‍) പ്രസിഡന്റായി പ്രമുഖ ഡോക്ടറും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. കല ഷഹി ചുമതലയേറ്റു. വാഷിങ്ടണ്‍ ഡി.സിയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ചുള്ള തിരഞ്ഞെടുപ്പില്‍ ഡോ. കല ഷഹിയുടെ നേതൃത്വത്തിലുള്ള പാനല്‍ എതിരില്ലാതെയാണ് 2026-2028 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

സംഘടനയുടെ പ്രവര്‍ത്തനം നോര്‍ത്ത് അമേരിക്കയില്‍ മാത്രം ഒതുക്കാതെ, ലോകത്തിന്റെ ഏതു കോണിലുമുള്ള മലയാളികളെയും ഒരൊറ്റ വേദിയില്‍ കൊണ്ടുവരികയാണ് പുതിയ ഭരണസമിതിയുടെ പ്രധാന ലക്ഷ്യം. സാംസ്‌കാരിക സംരക്ഷണം, യുവജന ശാക്തീകരണം, ജീവകാരുണ്യം, പ്രവാസി ക്ഷേമം, നിയമസഹായം, സംരംഭകത്വ വികസനം എന്നീ മേഖലകളില്‍ വിപുലമായ പദ്ധതികളാണ് ഒരുങ്ങുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പൊതുയോഗവും തിരഞ്ഞെടുപ്പും ഓഗസ്റ്റ് ഒന്നിന് രാവിലെ പത്തിന് രാകേഷ് സഹദേവന്റെ പ്രാര്‍ഥനയോടെയാണ് വാര്‍ഷിക പൊതുയോഗം ആരംഭിച്ചത്. ഷാജി ആലപ്പാട്ട് അധ്യക്ഷത വഹിച്ച യോഗം ജോസഫ് കുര്യപ്പുറം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി തോമസ് ജോര്‍ജും സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ ഷാജി ജോണും അവതരിപ്പിച്ചു.

തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പിന് ഇലക്ഷന്‍ കമ്മിഷണര്‍മാരായ ജേക്കബ് പടവടത്തില്‍, എബ്രഹാം വര്‍ഗീസ്, ജോസഫ് കുര്യപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.

പൊതുയോഗവും തിരഞ്ഞെടുപ്പും
ഓഗസ്റ്റ് ഒന്നിന് രാവിലെ പത്തിന് രാകേഷ് സഹദേവന്റെ പ്രാര്‍ഥനയോടെയാണ് വാര്‍ഷിക പൊതുയോഗം ആരംഭിച്ചത്. ഷാജി ആലപ്പാട്ട് അധ്യക്ഷത വഹിച്ച യോഗം ജോസഫ് കുര്യപ്പുറം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി തോമസ് ജോര്‍ജും സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ ഷാജി ജോണും അവതരിപ്പിച്ചു.
തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പിന് ഇലക്ഷന്‍ കമ്മിഷണര്‍മാരായ ജേക്കബ് പടവടത്തില്‍, എബ്രഹാം വര്‍ഗീസ്, ജോസഫ് കുര്യപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.

പുതിയ ഭാരവാഹികള്‍
ഡോ. കല ഷഹി (പ്രസിഡന്റ്), ഷാജി ജോണ്‍ (സെക്രട്ടറി), ഷാജി സാമുവല്‍ (ട്രഷറര്‍), ഷാജി ആലപ്പാട്ട് (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), സഞ്ജീവ് ഷണ്‍മുഖംപിള്ള (വൈസ് പ്രസിഡന്റ്), ലതീഷ് കൃഷ്ണ (അസോസിയേറ്റ് സെക്രട്ടറി), ജെയിന്‍ സ്റ്റീഫന്‍ (അസോസിയേറ്റ് ട്രഷറര്‍), സുഹാസ് മുല്ലവീട് (അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി), ബിജു മാധവന്‍ (അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍), സ്വപ്ന ഫെലിക്‌സ് (വിമന്‍സ് ഫോറം ചെയര്‍), ഡോ. ജേക്കബ് ഈപ്പന്‍ (ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍), ജോസഫ് കുര്യപ്പുറം (ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍) എന്നിവരാണ് പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികള്‍.

നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍
വിവിധ മേഖലകളെ പ്രതിനിധീകരിച്ച് നാഷണല്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍:
ജോയ് പരിക്കപ്പള്ളി (വാഷിങ്ടണ്‍ ഡി.സി.), റോബര്‍ട്ട് അരീച്ചിറ (ന്യൂയോര്‍ക്ക്), ബെന്‍ജി ഗീവര്‍ഗീസ് (ന്യൂയോര്‍ക്ക്), സുരേഷ് നായര്‍ (ഫ്‌ലോറിഡ), ഡോ. സായ വിജിലി (മേരിലാന്‍ഡ്), ആകാശ് അജേഷ് (ടെക്‌സസ്), ദര്‍ശന ശശി മനയത്ത് (ടെക്‌സസ്), സുനില്‍ ചെറിയാന്‍ (ജോര്‍ജിയ), സതീര്‍ഥ്യന്‍ നായര്‍ (വിര്‍ജീനിയ), ബൈജു അച്ചാരി (വാഷിങ്ടണ്‍ ഡി.സി.), ഡോനില്‍ ജോസ് (കാനഡ), ജീമോന്‍ ജോസഫ് (ന്യൂജഴ്സി), പ്രേംകൃഷ്ണന്‍ അശോകുമാര്‍ (കാനഡ), ജോമോന്‍ തോമസ് (ഡാലസ്), ഷിബിയ സാബു (മേരിലാന്‍ഡ്), ശരണ്യ ശ്രീധരന്‍ (നോര്‍ത്ത് കരോലിന-സൗത്ത് കരോലിന), ജോയ് കൂടാലി (മേരിലാന്‍ഡ്), ജോര്‍ജ് മാത്യു (ജോര്‍ജിയ), സണ്ണി ജോര്‍ജ് (ന്യൂയോര്‍ക്ക്).

മേഖലാ വൈസ് പ്രസിഡന്റുമാര്‍

മേഖലാ വൈസ് പ്രസിഡന്റുമാരായി ബിനു പോള്‍, ബിജു സ്‌കറിയ, ദിലീപ് കുമാര്‍, ബാബുക്കുട്ടി ചെറിയാന്‍, ബേബിച്ചന്‍ ചാലില്‍, ലോയ്ഡ് ജോര്‍ജ് പള്ളിത്താഴത്ത്, ഫിന്നി എബ്രഹാം, ബോബി വര്‍ഗീസ്, നിമ്മി തോമസ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
സംഘടനയുടെ നിര്‍ണായക സമിതിയായ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ നേതൃത്വത്തിലേക്ക് ജോസഫ് കുര്യപ്പുറവും, ഷിബു വറുഗീസ് ഉള്‍പ്പെടുന്ന ടീമും ചുമതലയേറ്റു.
പതിനെട്ടു വര്‍ഷത്തെ സംഘടനാ പരിചയംമെഡിക്കല്‍, കലാ-സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ ഒരുപോലെ ശ്രദ്ധേയമായ സാന്നിധ്യമാണ് ഡോ. കല ഷഹി. ഫസ്റ്റ് ക്ലിനിക് അര്‍ജന്റ് കെയര്‍ സിസ്റ്റംസിന്റെ മെഡിക്കല്‍ ഡയറക്ടറായ അവര്‍ അറിയപ്പെടുന്ന നര്‍ത്തകിയും സജീവ കലാ-സാംസ്‌കാരിക പ്രവര്‍ത്തകയുമാണ്.


പതിനെട്ടു വര്‍ഷത്തിലേറെയായി ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക, ഫൊക്കാന ഇങ്ക് എന്ന സംഘടനകളില്‍ സജീവമായ ഡോ. കല, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍, ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ. ബാബു സ്റ്റീഫന്‍ പ്രസിഡന്റായിരുന്ന 2022-2024 കാലയളവില്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. അക്കാലത്തെ പരിപാടികളുടെ വിജയത്തിനു പിന്നില്‍ ഡോ. കലയുടെ സംഘാടകമികവ് നിര്‍ണായകമായിരുന്നുവെന്ന് സംഘടനാ നേതൃത്വം ചൂണ്ടിക്കാട്ടി.
ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസത്തിനായി പ്രശസ്ത മജീഷ്യനും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. ഗോപിനാഥ് മുതുകാടുമായി ചേര്‍ന്നു നടപ്പാക്കിയ ‘കരിഷ്മ’, താങ്ങും തണലും പദ്ധതികള്‍ ഡോ. കലയുടെ നേതൃത്വത്തില്‍ നടന്ന ശ്രദ്ധേയമായ ജീവകാരുണ്യ സംരംഭമാണ്. സമൂഹത്തിന്റെ മുഖ്യധാരയിലെത്താന്‍ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പിന്തുണയും സഹായവും ഉറപ്പാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

പ്രധാന പദ്ധതികള്‍
‘ഉദ്ദേശ്യശുദ്ധിയോടെ, അഭിമാനത്തോടെ, പുരോഗതിയിലേക്ക് – മലയാളികളെ ആഗോളതലത്തില്‍ ഒന്നിപ്പിക്കുക’ എന്നതാണ് പുതിയ ഭരണസമിതിയുടെ മുദ്രാവാക്യം. ഇതിനായി ഒട്ടേറെ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്:


സാംസ്‌കാരിക പൈതൃക സംരക്ഷണം: കേരളത്തിന്റെ തനത് കലകളും ഭാഷയും പാരമ്പര്യവും ലോകമെമ്പാടുമുള്ള പുതിയ തലമുറയ്ക്ക് പകര്‍ന്നുനല്‍കാന്‍ പ്രത്യേക പരിപാടികള്‍.
• യുവജന ശാക്തീകരണം: യുവാക്കള്‍ക്ക് നേതൃത്വപരിശീലനം, മെന്റര്‍ഷിപ്പ്, തൊഴില്‍ മാര്‍ഗനിര്‍ദേശം, സാമൂഹിക സേവന അവസരങ്ങള്‍.
• ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍: ദുരിതാശ്വാസം, ആരോഗ്യസഹായം, വിദ്യാഭ്യാസ പിന്തുണ, സാമൂഹികക്ഷേമ പദ്ധതികള്‍.
• എന്‍.ആര്‍.ഐ. ക്ഷേമവും നിയമസഹായവും: പ്രവാസികള്‍ നേരിടുന്ന നിയമ-ഭരണ പ്രശ്‌നങ്ങളില്‍ മാര്‍ഗനിര്‍ദേശവും സഹായവും; അവകാശ സംരക്ഷണത്തിന് അധികാരികളുമായി സഹകരണം.
• ഗ്ലോബല്‍ മലയാളി ബിസിനസ് കൗണ്‍സില്‍:
ലോകമെമ്പാടുമുള്ള മലയാളി സംരംഭകരെയും പ്രൊഫഷണലുകളെയും നിക്ഷേപകരെയും ബന്ധിപ്പിക്കുന്ന വേദി.
• 24 മണിക്കൂര്‍ ഹെല്‍പ്പ്ലൈന്‍: സ്വദേശത്തും, വിദേശരാജ്യങ്ങളില്‍ പ്രതിസന്ധി നേരിടുന്ന പ്രവാസികള്‍ക്ക് അടിയന്തര മാര്‍ഗനിര്‍ദേശവും പിന്തുണയും.
• മുതിര്‍ന്ന പൗരന്മാര്‍ക്ക് പിന്തുണ:
ആരോഗ്യപരിപാലന സഹായം, ബോധവത്കരണ പരിപാടികള്‍, സാമൂഹിക ഒത്തുചേരലുകള്‍.


അംഗസംഘടനകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍

ഫെഡറേഷനില്‍ അംഗത്വമെടുക്കുന്ന സംഘടനകള്‍ക്ക് സാംസ്‌കാരിക പരിപാടികള്‍, യുവജന പദ്ധതികള്‍, നേതൃത്വപരിശീലനം, പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിങ്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, നിയമ-ഭരണ മാര്‍ഗനിര്‍ദേശം എന്നിവയില്‍ വിവിധ ആനുകൂല്യങ്ങളും സഹകരണ അവസരങ്ങളും ലഭ്യമാക്കുമെന്ന് നേതൃത്വം അറിയിച്ചു.

സുതാര്യത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനം, സാമൂഹിക പ്രതിബദ്ധത എന്നീ മൂല്യങ്ങളില്‍ ഉറച്ചുനിന്ന് സംഘടനയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും വരാനിരിക്കുന്ന പദ്ധതികള്‍ക്ക് ലോക മലയാളി സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും പിന്തുണ വേണമെന്നും പുതിയ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.തിരഞ്ഞെടുപ്പിനുശേഷം ഡി.സി. രാഗ ഗ്രൂപ്പിന്റെ ഗാനമേളയും അരങ്ങേറി. വൈകിട്ട് അഞ്ചോടെ പരിപാടികള്‍ സമാപിച്ചു.

Dr. Kala Shahi has assumed office as the new President; the Federation of Kerala Associations in North America (International) is now expanding its operations to a global level.

Share Email
LATEST excelnclexrn
Top