swayamvara
pulimoottil

ടാമ്പാ ഇടവകയില്‍ വിശ്വാസപരിശീലന പരിപാടിക്ക് ഉജ്ജ്വല തുടക്കം

ടാമ്പാ ഇടവകയില്‍ വിശ്വാസപരിശീലന പരിപാടിക്ക് ഉജ്ജ്വല തുടക്കം

ടാമ്പാ: സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ഫൊറോനാ ദേവാലയത്തിലെ വിശ്വാസപരിശീലന പരിപാടിയുടെ പുതിയ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നവംബര്‍ 16 ഞായറാഴ്ച നടന്ന ഉദ്ഘാടനവും ഓപ്പണ്‍ ഹൗസും വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും ഇടവക ജനങ്ങളുടേയും നിറ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കുമായി നടത്തിയ സംയുക്ത വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി ഫാ. ജോസ് അദോപ്പിള്ളില്‍ തിരിതെളിച്ച് പുതിയ അധ്യയന വര്‍ഷത്തെ സണ്‍ഡേ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

പുതിയ മതബോധന ഡയറക്ടറായി (DRE) സിജോയ് സിറിയക് പറപ്പള്ളില്‍ ചുമതലയേറ്റു. ചടങ്ങില്‍ മുന്‍ DRE ആയിരുന്ന സാലി കുളങ്ങരയുടെ സമര്‍പ്പിത സേവനത്തിനും നേതൃത്വത്തിനുമുള്ള ആദരസൂചകമായി ഇടവക ട്രസ്റ്റിമാര്‍ ഉപഹാരം നല്‍കി.

ആള്‍ത്താരയ്ക്ക് മുന്നില്‍ എല്ലാ സണ്‍ഡേ സ്‌കൂള്‍ അധ്യാപകരും പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് ഫാ. ജോസ് അധ്യാപകരെ ആശീര്‍വദിച്ചു. സണ്‍ഡേ സ്‌കൂളിലെ എല്ലാ ക്ലാസ് മുറികളും അച്ചന്‍ ആശീര്‍വദിച്ചു.

പുതിയ അധ്യയന വര്‍ഷത്തിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി തലേദിവസം അധ്യാപകര്‍ക്കായി പ്രത്യേക ഓറിയന്റേഷന്‍ വര്‍ക്ക്ഷോപ്പും സംഘടിപ്പിച്ചിരുന്നു. ഫാ. ജിമ്മി ജെയിംസ് വര്‍ക്ക്ഷോപ്പിന് നേതൃത്വം നല്‍കി. കുട്ടികളുടെ വിശ്വാസപരിശീലനത്തില്‍ അധ്യാപകരുടെ ഉത്തരവാദിത്വവും സമര്‍പ്പണവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ അധ്യാപന രീതികള്‍ പരിചയപ്പെടുത്തുന്നതിനും വര്‍ക്ക്ഷോപ്പ് സഹായകമായി. സിജോയ് പറപ്പള്ളില്‍, എബിന്‍ തടത്തില്‍, ഡസ്റ്റിന്‍ മുടീക്കന്‍കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ തലമുറയുടെ വിശ്വാസപരവും ആത്മീയവുമായ വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറ ഒരുക്കുന്നതിനുള്ള ഇടവകയുടെ പ്രതിബദ്ധത വിളിച്ചോതുന്നതായിരുന്നു ഉദ്ഘാടന പരിപാടികളും അധ്യാപക പരിശീലനവും.

വാര്‍ത്ത: റോബിന്‍ ചമ്പനിയില്‍

Faith formation program off to a brilliant start at the Tampa parish.

Share Email
LATEST excelnclexrn
Top