swayamvara
pulimoottil

സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു തിരുനാള്‍ ഓഗസ്റ്റ് 14, 15 തീയതികളില്‍

സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു തിരുനാള്‍ ഓഗസ്റ്റ് 14, 15 തീയതികളില്‍

ന്യൂയോര്‍ക്ക് : സ്റ്റാറ്റന്‍ ഐലന്‍ഡില്‍ 130 പാര്‍ക്ക് അവന്യൂവില്‍ സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുനാള്‍ 2026 ആഗസ്റ്റ് 14 (വെള്ളിയാഴ്ച), 15 (ശനിയാഴ്ച) തീയതികളില്‍ ഭക്ത്യാദരപൂര്‍വം ആചരിക്കും. കല്‍ക്കട്ട ഭദ്രാസനത്തിലെ ഭിലായ് മിഷന്‍ കോളേജിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനായ ഫാ. ഡോ. പി. എസ്. വര്‍ഗീസ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് 2026 ആഗസ്റ്റ് 9-ന് (ഞായറാഴ്ച) വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൊടിയേറ്റ് ശുശ്രൂഷ നടക്കും.
പരിപാടികള്‍:
ആഗസ്റ്റ് 14 (വെള്ളിയാഴ്ച):
വൈകിട്ട് 6.30-ന് സന്ധ്യാപ്രാര്‍ത്ഥന. തുടര്‍ന്ന് ഫാ. ഡോ. പി. എസ്. വര്‍ഗീസിന്റെ ആത്മീയ സന്ദേശം.
ആഗസ്റ്റ് 15 (ശനിയാഴ്ച):
രാവിലെ 8.30-ന് പ്രഭാതപ്രാര്‍ത്ഥന. തുടര്‍ന്ന് രാവിലെ 9.30-ന് വിശുദ്ധ കുര്‍ബാന. ഫാ. ഡോ. പി. എസ്. വര്‍ഗീസ് മുഖ്യകാര്‍മികനായും, ഇടവക വികാരി ഫാ. ടി. എ. തോമസ്, അസിസ്റ്റന്റ് വികാരി ഫാ. ഗീവര്‍ഗീസ് വര്‍ഗീസ് എന്നിവര്‍ സഹകാര്‍മികരായും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പരമ്പരാഗത പെരുന്നാള്‍ റാസയും തുടര്‍ന്നു നേര്‍ച്ചവിളമ്പും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
പെരുന്നാള്‍ കമ്മിറ്റി ഭാരവാഹികള്‍:
• ഫാ. ടി. എ. തോമസ് വികാരി
• ഫാ. ഗീവര്‍ഗീസ് വര്‍ഗീസ് അസിസ്റ്റന്റ് വികാരി
• ക്യാപ്റ്റന്‍ രാജു ഫിലിപ്പ് സെക്രട്ടറി
• ജോസഫ് ഇ. മാത്യു ട്രഷറര്‍
• ജോസ് കോരുത് കോര്‍ഡിനേറ്റര്‍
• ക്യാപ്റ്റന്‍ ജോയ് ഇ. മാത്യു കോര്‍ഡിനേറ്റര്‍
• ഗീവര്‍ഗീസ് തോമസ് കോര്‍ഡിനേറ്റര്‍
പെരുന്നാള്‍ ശുശ്രൂഷകളിലും ആഘോഷങ്ങളിലും എല്ലാ വിശ്വാസികളെയും കുടുംബസമേതം പങ്കെടുത്ത് പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥപ്രാര്‍ത്ഥനയാല്‍ അനുഗ്രഹം പ്രാപിക്കുവാന്‍ ഇടവക സ്നേഹപൂര്‍വം സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ടി. എ. തോമസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (സെക്രട്ടറി)
ഫോണ്‍: (917) 8543818

Feast of the Dormition of the Holy Mother of God at St. Mary’s Orthodox Parish, Staten Island, on August 14 and 15.

Share Email
LATEST excelnclexrn
Top