സജി പുല്ലാട്
ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ ശ്രദ്ധേയമായ സേവനങ്ങളും പരിഗണിച്ച് ‘ഫോമാ ലൈഫ് ടൈം അച്ചീവ് മെന്റ് പുരസ്‌കാരം പ്രസിഡന്റ് ബേബി മണക്കുന്നേല്‍ , ജനറല്‍ കണ്‍വീനര്‍ ജിജു കുളങ്ങര എന്നിവരുടെ സാന്നിധ്യത്തില്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സുബിന്‍ കുമാരനില്‍ നിന്നും ജോയി എന്‍ സാമുവേല്‍ ഏറ്റുവാങ്ങി.

2008 മുതല്‍ രൂപീകൃതമായ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമാ എന്ന സംഘടനയുടെ വിവിധ കമ്മറ്റികളില്‍ നേതൃസ്ഥാനത്ത് തുടര്‍ന്നും, മലയാളി സമൂഹത്തിന്റെ ക്ഷേമത്തിനും, നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കിയ നിസ്വാര്‍ത്ഥ സംഭാവനകളെയും കൂടി മാനിച്ചാണ് ഈ അംഗീകാരം നല്‍കിയത്.
ഫോമാ എന്ന സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലും സംഘടനാ കാര്യങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിലും സാമുവേല്‍ നല്‍കിയ നേതൃത്വവും ആത്മാര്‍ത്ഥ സേവനവും പ്രശംസനീയമാണെന്ന് ചടങ്ങില്‍ സംസാരിച്ച ഫോമാ പ്രസിഡണ്ട് ബേബി മണക്കുന്നേല്‍ അഭിപ്രായപ്പെട്ടു.
ഈ അംഗീകാരം തന്റെ വ്യക്തിപരമായ നേട്ടമല്ലെന്നും, ഫോമാ യുടെയും, അമേരിക്കന്‍ മലയാളി സമൂഹത്തിന്റെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണെന്നും, സാമൂഹ്യ സേവനരംഗത്ത് കൂടുതല്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുവാനുള്ള പ്രചോദനം കൂടിയാണെന്നും പ്രതികരിച്ച ഇദ്ദേഹം പുരസ്‌കാരം സമ്മാനിച്ച ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോടും ഫോമാ ഫാമിലിയോടുമുള്ള പ്രത്യേക നന്ദിയും ജോയി എന്‍ സാമുവേല്‍ അറിയിച്ചു.
FOMAA Reception Chairman Joy N. Samuel was presented with the Lifetime Achievement Award.

















