swayamvara
pulimoottil

വസ്ത്ര വ്യാപാരത്തിന്റെ മറവില്‍ മയക്കുമരുന്ന കടത്തിയ അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

വസ്ത്ര വ്യാപാരത്തിന്റെ മറവില്‍ മയക്കുമരുന്ന കടത്തിയ അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വസ്ത്ര വ്യാപാരത്തിന്റെ മറവില്‍ മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ അമ്മയും മകനും അടക്കം നാലുപേര്‍ പിടിയില്‍. തിരുവനന്തപുരം ഈഞ്ചക്കല്‍ സ്വദേശികളായ കിരണ്‍, അമ്മ ബീന, കിരണിന്റെ സുഹൃത്തുക്കളായ സന്ധ്യ, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 125 ഗ്രാം എംഡിഎംഎയും കടത്താന്‍ ഉപയോഗിച്ച കാറും എക്സൈസ് പിടിച്ചെടുത്തു.

നെയ്യാറ്റിന്‍കരയിലെ ആറാലുംമൂട്ടില്‍ പുലര്‍ച്ചെ നടത്തിയ വാഹനപരിശോധനയിലാണ് ഇവരെ പിടികൂടിയത്.. മഹീന്ദ്രാ സൈലോ വാഹനത്തില്‍ ഇവര്‍ സിന്തറ്റിക് ഡ്രഗ്ഗുകള്‍ കടത്തിയിരുന്നത്. തുണിക്കച്ചവടമാണ് എന്ന് തോന്നിക്കുന്ന നിലയില്‍ വസ്ത്രങ്ങള്‍ വാങ്ങി വാഹനത്തില്‍ സൂക്ഷിച്ച ശേഷമാണ് ലഹരി കടത്തിയിരുന്നത്. സ്റ്റീരിയോ സിസ്റ്റത്തിനുള്ളിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നാര്‍ക്കോട്ടിക് സ്പെഷല്‍ സ്‌ക്വാഡ് ആണ് സംഘത്തെ പിടികൂടിയത്. ഈഞ്ചക്കല്‍ കേന്ദ്രീകരിച്ച് ‘ഹോം ഗാര്‍മെന്റ്സ്’ എന്ന പേരില്‍ തുണിക്കച്ചവടം നടത്തുന്നതിന്റെ മറവിലാണ് ഇവര്‍ ലഹരി വില്‍പന നടത്തിയിരുന്നത്. പൊലീസിന് സംശയം തോന്നാതിരിക്കാനായി എട്ടു വയസ്സുള്ള മകളെയും, വനിതാ സുഹൃത്ത് തമിഴ്നാട് തിരുനെല്‍വേലി സ്വദേശിനി സന്ധ്യയെയും കിരണ്‍ കൂടെ കൂട്ടിയിരുന്നു.

Four people, including a mother and son, have been arrested for smuggling drugs under the guise of a clothing business.

Share Email
LATEST excelnclexrn
Top