പെയര്‍ലാന്‍ഡ് ടെക്‌സാസ് : കര്‍ക്കിടക മാസത്തിന്റെ അവസാന നാളില്‍ത്തന്നെ ഓണാഘോഷത്തിന് തിരികൊളുത്തി ഉജ്വലമായ ആഘോഷം കാഴ്ചവച്ചു ഫ്രണ്ട്‌സ് ഓഫ് പെയര്‍ലാന്‍ഡ് മലയാളി കമ്മ്യൂണിറ്റി(എഫ് പി എം സി). ഓഗസ്റ്റ് പതിനഞ്ചിനു ഫ്രസ്നോയിലെ സെന്റ് ജെയിംസ് ക്‌നാനായ ചര്‍ച്ച ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ ആഘോഷത്തില്‍ പെയര്‍ലാന്‍ഡ് , ഹ്യൂസ്റ്റണ്‍, മിസോറി സിറ്റി ഏരിയകളില്‍നിന്നെത്തിയ അഞ്ഞൂറിലധികം ആളുകളാണ് പങ്കെടുത്തത്.

ഐശ്വര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും നാളികളെ ഓര്‍മിപ്പിക്കുന്ന ഓണം സമൂഹ നന്മ ലക്ഷ്യമാക്കി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത മഹാബലി മനോഹരമായ സന്ദേശത്തിലൂടെ പരിപാടികള്‍ക്ക് തുടക്കമേകി. അതിമനോഹരമായ തിരുവാതിരയും കുട്ടികളുടെ ഒന്നിനൊന്നു മെച്ചമായ കലാപരിപാടികളും കൊണ്ട് ഓണാഘോഷം പൂത്തുലഞ്ഞപ്പോള്‍ ലക്ഷ്മി പീറ്ററുടെ മോഹിനിയാട്ടവും ലക്ഷ്മി സംവിധാനം ചെയ്ത വേറിട്ട ഓണ ഫാഷന്‍ ഷോയും വെടിക്കെട്ട് തീര്‍ത്തു.
ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മഹാബലിയെ എതിരേറ്റു. തുടര്‍ന്ന് മുഖ്യ അതിഥിയായിരുന്നു മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണ്‍ പ്രസിഡന്റ്‌റ് റോയ് മാത്യു, പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ശ്രീമതി ബിന്ദു കാനാ, ഇന്ത്യ പ്രസ് ക്ലബ് സെക്രട്ടറി അനില്‍ ആറന്മുള, എഫ് പി എം സി പ്രസിഡണ്ട് സാം തോമസ്, സെക്രട്ടറി ആന്റണി, ഭാരവാഹികളായ ബ്രൂണോ കൊറായ, ജയശ്രീ സജി, പ്രിയ രൂപേഷ്, ഷിജോ ജോസഫ്, ജോബി ജോസഫ്, ജിജോ ജോസഫ്, സജു സിറിയക് എന്നിവര്‍ ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കമേകി.
മാഗ് പ്രസിഡണ്ട് റോയ് മാത്യു പരിപാടികളുടെ ഉത്ഘാടനം നിര്വഹിച്ചപ്പോള്‍ ബിന്ദു കാനാ ഓണസന്ദേശം നല്‍കി. ചിട്ടയായി വിളമ്പിയ വിഭവ സമൃദ്ധമായ ഓണ സദ്യ പരിപാടികള്‍ ഇവക്കു മുന്‍ പ്രസിഡന്റുകൂടിയായ സന്തോഷ് ഐപ്പ് നേതൃത്വം നല്‍കി.
Friends of Pearland Malayali Community kicks off Onam celebrations.















