ഷിക്കാഗോ: 2023ല്‍ സ്ഥാപിതമായ ഗ്രെയ്റ്റര്‍ ഷിക്കാഗോ മലയാളീ അസോസിയേഷന്റെ (GCMA) മൂന്നാമത് ഓണാഘോഷം ഓഗസ്റ്റ് 23 ഞായറാഴ്ച നാലു മുതല്‍ ബെല്‍വുഡ് സിറോ മലബാര്‍ ചര്‍ച്ചില്‍ (5000 St. Charles Rd. Bellwood 60104 ) നടക്കും. ഓഗസ്റ്റ് 23 ഞായറാഴ്ച വൈകുന്നേരം നാലിന് ഓണാഘോഷം ആരംഭിക്കുും. . ചെണ്ട മേളത്തിന്റെയും , താലപ്പൊലിയുടേയും അകമ്പടിയോടുകൂടി മാവേലി മന്നനെ എതിരേല്‍ക്കുന്ന ഘോഷയാത്ര, വിഭവ സമര്‍ത്ഥമായ ഓണസദ്യ ,വിവിധ കലാപരിപാടികള്‍ ,പൊതുസമ്മേളനം എന്നിവയ്ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.
ഓണാഘോഷത്തിലേക്കും പൊതുസമ്മേളത്തിലേക്കും എല്ലാ മലയാളികളെയും കുടുംബസമേതം ഗ്രെയ്റ്റര്‍ ഷിക്കാഗോ മലയാളീ അസോസിയേഷന്‍ (GCMA) സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. സുബാഷ് ജോര്‍ജ് , അനില്‍ കൃഷ്ണന്‍ , റോഷ്നി ബിജു , പാര്‍വതി നായര്‍ എന്നിവര്‍ മുഖ്യ സംഘാടകര്‍ ആയിരിക്കും .
ഗ്രെയ്റ്റര്‍ ചിക്കാഗോയിലെ ഏറ്റവും മികച്ച ഡാന്‍സ് ഗ്രൂപ്പ് ആയ നോര്‍ത്തേണ്‍ സബര്‍ബ്‌സ് ടീം , ടീം നര്‍ത്തകി എന്നിവര്‍ അവതരിപ്പിക്കുന്ന ഡാന്‍സ് മെഡലി , തിരുവാതിര , ഗായകരായ അനുജ് ഗോപാല്‍ , മെര്‍ലിന്‍ ജോസ് എന്നിവരുടെ ഗാനങ്ങള്‍ ,GCMA സര്‍ഗോത്സവം വിജയികളായ കലാകാരരുടെ നൃത്ത , സംഗീത പ്രകടനങ്ങളും , ചെണ്ടമേളം ,മിമിക്രി , മോനു വര്ഗീസ് ഫോട്ടോ സെഷന്‍ , എന്നിവ ഉണ്ടായിരിക്കും .
ഓണാഘോഷത്തിനുള്ള ഓണ്‍ലൈന്‍ റെജിസ്‌ട്രേഷന്‍ ആരംഭിച്ചു . റെജിസ്‌ട്രേഷന്‍ ലിങ്ക് GCMA വെബ്‌സൈറ്റ് ആയ www.greatercma.org ല്‍ ലഭ്യമാണ് .കൂടുതല്‍ വിവരങ്ങള്‍ക്ക് സുബാഷ് ജോര്‍ജ് (630.486.6040) അനില്‍ കൃഷ്ണന്‍ (847.532.0472) പ്രസിഡന്റ് ജിതേഷ് ചുങ്കത്ത് (224.522.9157 ) സെക്രട്ടറി സേവ്യര്‍ ജോണ്‍ (312.391.6767 ) സുജിത് കേനോത്ത് (513.846.6901) എന്നിവരെ ബന്ധപ്പെടുക . ഗ്രെയ്റ്റര്‍ ചിക്കാഗോയിലെ ഏറ്റവും മികച്ച കാറ്ററിംഗ് കമ്പനി ആയ കൈരളി ഫുഡ്‌സ് ആയിരിക്കും 24 വിഭവങ്ങള്‍ ഉള്ള ഗ്രാന്‍ഡ് ഓണ സദ്യ തയ്യാറാക്കുന്നത് .
Greater Chicago Malayali Association (GCMA) Onam celebrations on Sunday, August 23.

















