swayamvara
pulimoottil

ഹാനോവര്‍ ബാങ്ക് ഡയറക്ടര്‍ വര്‍ക്കി എബ്രഹാമിന് ഫൊക്കാനയുടെ ബിസിനസ്സ് ശ്രേഷ്ഠത പുരസ്‌കാരം

ഹാനോവര്‍ ബാങ്ക് ഡയറക്ടര്‍ വര്‍ക്കി എബ്രഹാമിന് ഫൊക്കാനയുടെ ബിസിനസ്സ് ശ്രേഷ്ഠത പുരസ്‌കാരം

സാജ് കവിന്റെരികത്ത്

പ്രവാസി മലയാളി സമൂഹത്തിന് അഭിമാനമായി വര്‍ക്കി എബ്രഹാം ഫൊക്കാനയുടെ ബിസിനസ്സ് ശ്രേഷ്ഠത പുരസ്‌കാരത്തിന് അര്‍ഹനായി .

SBA (Small Business Administration) ലോണ്‍ പ്രോഗ്രാമുകളിലൂടെയും വിവിധ വാണിജ്യ വായ്പാ പദ്ധതികളിലൂടെയും കുടിയേറ്റക്കാരായ ചെറുകിട മലയാളി സംരംഭകര്‍ക്ക് സാമ്പത്തിക പിന്തുണയും വളര്‍ച്ചയ്ക്കാവശ്യമായ അവസരങ്ങളും ഒരുക്കുന്നതില്‍ ഹാനോവര്‍ ബാങ്ക് ശ്രദ്ധേയമായ പങ്കാണ് വഹിക്കുന്നത്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും നിലവിലുള്ള ബിസിനസുകള്‍ വികസിപ്പിക്കാനും മലയാളി സംരംഭകര്‍ക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ നല്‍കുന്നതിലൂടെ, അമേരിക്കന്‍ സംരംഭകത്വ രംഗത്ത് അവരുടെ വളര്‍ച്ചയ്ക്ക് ഹാനോവര്‍ ബാങ്ക് ശക്തമായ താങ്ങായി മാറുന്നു.ചെറുകിട മലയാളി സംരംഭകര്‍ക്ക് നല്‍കുന്ന സംഭാവനകളെ മാനിച്ചാണ് ബിസിനസ്സ് ശ്രേഷ്ഠത പുരസ്‌കാരത്തിന് അര്‍ഹനായത്.

പരമ്പരാഗത തൊഴില്‍ മേഖലകളുടെ അതിരുകള്‍ മറികടന്ന്, അമേരിക്കന്‍ മെയിന്‍സ്ട്രീം ധനകാര്യ സ്ഥാപനങ്ങളുടെ ഉന്നത നേതൃത്വനിരയിലേക്ക് ഉയരാന്‍ സാധിക്കുമെന്ന് വര്‍ക്കി എബ്രഹാമിന്റെ വിജയഗാഥ തെളിയിക്കുന്നു. റീട്ടെയില്‍, മാനുഫാക്ചറിംഗ്, റിയല്‍ എസ്റ്റേറ്റ്, മാധ്യമരംഗം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ അദ്ദേഹം നല്‍കിയ ശ്രദ്ധേയമായ സംഭാവനകള്‍ സംരംഭകത്വത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുന്നു. അദ്ദേഹത്തിന്റെ നേട്ടങ്ങളും ദര്‍ശനവും പുതിയ തലമുറയിലെ മലയാളി യുവാക്കള്‍ക്ക് പ്രചോദനവും വഴികാട്ടിയുമാണ്.

അമേരിക്കന്‍ വാണിജ്യ-ധനകാര്യ രംഗത്തെ പ്രമുഖ സ്ഥാപനമായ, ഇന്ന് NASDAQ-ല്‍ ലിസ്റ്റ് ചെയ്തിരിക്കുന്നതും ഏകദേശം 2.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ളതുമായ ഹാനോവര്‍ ബാങ്കിന്റെ (Hanover Community Bank) സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാളായ ശ്രീ. വര്‍ക്കി എബ്രഹാമിന്റെ വിജയം പ്രവാസി മലയാളി സമൂഹത്തിനാകെ വന്‍ അഭിമാനമായി മാറുന്നു.

അമേരിക്കയിലെ Eric’s Shoe Stores ശൃംഖല, Abraham and Sons Leather Company, VA Smith Shoe Company International എന്നിവയുടെ ഉടമയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അദ്ദേഹം, റിയല്‍ എസ്റ്റേറ്റ് നിക്ഷേപകനായും പ്രവാസി ടെലിവിഷന്‍ ചാനല്‍ ചെയര്‍മാനായും കഴിവ് തെളിയിച്ചിട്ടുള്ള മികച്ചൊരു സംരംഭകനാണ്. ഇന്‍ഡോ-അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ രണ്ട് തവണ പ്രസിഡന്റായും, സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് സഭാ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം അമേരിക്കന്‍ ദക്ഷിണേഷ്യന്‍ സമൂഹത്തിലെ കരുത്തുറ്റ സാന്നിധ്യമാണ്.

കലഹാരിയിലെ ചരിത്ര സാംസ്‌കാരിക കൂട്ടായ്മയും നിര്‍ണ്ണായക പിന്തുണയും
പെന്‍സില്‍വാനിയയിലെ കലഹാരി റിസോര്‍ട്ടില്‍ വെച്ച് ചെണ്ട മേളവും മോഹിനിയാട്ടവും ഒന്നിപ്പിച്ചു കൊണ്ട് ആയിരത്തിലധികം കലാകാരന്മാരെ അണിനിരത്തി ഫൊക്കാന തീര്‍ത്ത വിസ്മയം പ്രവാസി മലയാളികളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്മകളിലൊന്നായിരുന്നു. നമ്മുടെ പരമ്പരാഗത കലകളെയും സംസ്‌കാരത്തെയും വിദേശമണ്ണില്‍ ഏകോപിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തം ഫൊക്കാന ഏറ്റെടുത്തപ്പോള്‍, അതിനുപിന്നിലെ വര്‍ക്കി എബ്രഹാമിന്റെ സപ്പോര്‍ട്ട് വളരെ വലുതായിരുന്നു.

തനിക്ക് ലഭിച്ച ഉന്നത പദവികളും സാമ്പത്തിക സുരക്ഷിതത്വവും സമൂഹത്തിന്റെ പൊതുനന്മയ്ക്കായി കൃത്യ സമയത്ത് വിനിയോഗിക്കാന്‍ അദ്ദേഹം മടിച്ചില്ല. ഡോ. സജിമോന്‍ ആന്റണിയുടെ നേതൃത്വവും സുതാര്യമായ രീതിയും വര്‍ക്കി എബ്രഹാമിന്റെ പ്രശംസക്കും പത്രമായിട്ടുണ്ട്.

ബാങ്കിംഗ് മേഖലയിലെ തന്റെ സ്ഥാനത്തില്‍ മാത്രം ഒതുക്കാതെ, കലയും സംസ്‌കാരവും കോര്‍ത്തിണക്കി വലിയ ഉത്തരവാദിത്തം ചുമന്ന ഫൊക്കാനയ്ക്ക് ശക്തമായ തണലൊരുക്കാന്‍ വര്‍ക്കി എബ്രഹാമിനെപ്പോലൊരു ബാങ്കിംഗ് പ്രമുഖന്‍ എത്തിയത് ഈ കൂട്ടായ്മയ്ക്കുള്ള വലിയൊരു അംഗീകാരമാണ്.

കലഹാരിയിലെ ചരിത്ര നേട്ടത്തിന് പിന്നില്‍ ഫൊക്കാന കൈകോര്‍ത്തപ്പോള്‍, ഏറ്റവും ആവശ്യമായ സമയത്ത് തോള്‍ചേര്‍ന്നുനിന്ന വര്‍ക്കി എബ്രഹാമിന്റെ പങ്കാളിത്തം പ്രവാസി മലയാളി സമൂഹത്തിന് വലിയൊരു പ്രചോദനമാണ്.

Hanover Bank Director Varkey Abraham receives FOKANA’s Business Excellence Award.

Share Email
LATEST excelnclexrn
More Articles
Top