swayamvara
pulimoottil

മിഡ് വെസ്റ്റില്‍ കനത്തമഴയും വെള്ളപ്പൊക്കവും: നിരവധിയാളുകളെ ഒഴിപ്പിച്ചു: ശക്തമായ കൊടുങ്കാറ്റ് മുന്നറിയിപ്പ്: ഇന്‍ഡിയാനയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

മിഡ് വെസ്റ്റില്‍ കനത്തമഴയും വെള്ളപ്പൊക്കവും: നിരവധിയാളുകളെ ഒഴിപ്പിച്ചു: ശക്തമായ കൊടുങ്കാറ്റ് മുന്നറിയിപ്പ്: ഇന്‍ഡിയാനയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്: മിഡ് വെസ്റ്റ് മേഖലയിലെ നിരവധി നഗരങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ജനജീവിതം ദുസഹമാക്കി. ഇതിനിടെ അതി ശക്തമായ കൊടുങ്കാറ്റിനുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു. ചില പ്രദേശങ്ങളില്‍ വീടുകളുടെ മേല്‍ക്കൂര വരെ വെള്ളം കയറിയതോടെ നിരവധി പേരെ രക്ഷാബോട്ടുകള്‍ ഉപയോഗിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇന്‍ഡിയാനയിലെ കേംബ്രിഡ്ജ് സിറ്റിയില്‍ സ്ഥിതി ഏറെ ഗുരുതരമാണ്. നഗരത്തിലെ പല റോഡുകളും വെള്ളത്തിനടിയിലായി.

കേംബ്രിഡ്ജ് സിറ്റി സ്വദേശിയായ കാര്‍ലി ഫ്രേ യുടെ വാക്കുകള്‍ ഇങ്ങനെ. ഞാന്‍ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ അതിശക്തമായ വെള്ളപ്പാച്ചിലാണ് കാണുന്നത്. ഇത്രയും മോശമായ അവസ്ഥ ഞാന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും േ്രഫ പറഞ്ഞു. 2009 മുതല്‍ കേംബ്രിഡ്ജ് സിറ്റിയില്‍ താമസിക്കുന്നയാളാണ്. നഗരത്തില്‍ ഏഴു മുതല്‍ എട്ട് ബ്ലോക്ക് വരെ പ്രദേശത്തെ വീടുകളില്‍ വെള്ളം കയറിയതായും നിരവധി പേരെ ബോട്ടുകളില്‍ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.

വെള്ളപ്പൊക്കവും ശക്തമായ മഴയും തുടരുന്നതിനിടെ ഇന്‍ഡിയാന ഗവര്‍ണര്‍ മൈക്ക് ബ്രൗണ്‍ സംസ്ഥാനത്താകെ ദുരന്ത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ മുഴുവന്‍ സംവിധാനവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാണെന്നും ദുരിതബാധിത പ്രദേശങ്ങളിലേക്ക് ആവശ്യമായ വിഭവങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഡെലവെയര്‍ കൗണ്ടിയില്‍ മിസിസിനേവ നദിയില്‍ വീണ നാല് പേരില്‍ ഒരാള്‍ക്കായുള്ള തിരച്ചില്‍-രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. മറ്റ് മൂന്ന് പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.

അയോവ, ഇല്ലിനോയിസ്, കെന്റക്കി, നോര്‍ത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായ മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ മണിക്കൂറില്‍ രണ്ട് ഇഞ്ച് വരെ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റ്, വലിയ ആലിപ്പഴമഴ, ടോര്‍ണാഡോ എന്നിവയ്ക്കും സാധ്യതയുണ്ട്. അതേസമയം മിഡ്വെസ്റ്റില്‍ നിന്ന് തെക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വരെ കടുത്ത ചൂടും തുടരുകയാണ്. 15-ലധികം സംസ്ഥാനങ്ങളിലായി 10 കോടിയിലധികം ആളുകള്‍ക്ക് ചൂടുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നിലവിലുണ്ട്.

കഴിഞ്ഞ രണ്ട് ദിവസത്തെ ശക്തമായ കൊടുങ്കാറ്റുകളും വെള്ളപ്പൊക്കവും കുറഞ്ഞത് അഞ്ച് ടോര്‍ണാഡോകളും മിഡ്വെസ്റ്റ് മേഖലയില്‍ വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഷിക്കാഗോയുടെ തെക്കുപടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളില്‍ മൂന്ന് ടോര്‍ണാഡോകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെന്റി കൗണ്ടിയില്‍ മാത്രം വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ നിന്ന് 50-ലധികം പേരെ രക്ഷപ്പെടുത്തി. ”ഇനി മഴ കൂടി പെയ്താല്‍ നമ്മള്‍ കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് പോകും,” ഹെന്റി കൗണ്ടി ഷെരീഫ് ജോണ്‍ സ്‌പ്രോള്‍സ് മുന്നറിയിപ്പ് നല്‍കി.

Heavy rain and flooding in the Midwest; numerous people evacuated; severe storm warning; state of emergency declared in Indiana.

Share Email
LATEST excelnclexrn
More Articles
Top