ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ (എച്ച്.പി.എഫ്) നേതൃത്വത്തില്‍ ഹിന്ദി കണ്‍വന്‍ഷനും സംഗീത സായാഹ്നവും ഓഗസ്റ്റ് 28, 29 തീയതികളില്‍ നടക്കും. വൈകിട്ട് 6.30ന് ക്രിസ്ത്യന്‍ അസംബ്ലി ഓഫ് ഹൂസ്റ്റണിലാണ് സമ്മേളനങ്ങള്‍.
ഗായകനും ഗാനരചയിതാവും പ്രഭാഷകനുമായ റവ. അമിത് കാംബ്ലെ മുഖ്യാതിഥിയായി പങ്കെടുക്കും. സംഗീത ശുശ്രൂഷയ്‌ക്കൊപ്പം ദൈവവചന സന്ദേശങ്ങളും രണ്ടു ദിവസത്തെ സമ്മേളനങ്ങളില്‍ ഉണ്ടായിരിക്കും. ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള ഹിന്ദി ഭാഷാ വിശ്വാസികളെ പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഉപദേശ ഐക്യമുള്ള 16 സഭകളുടെ ഐക്യവേദിയാണ് ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പ്. കണ്‍വന്‍ഷനുകള്‍, ഏകദിന സെമിനാറുകള്‍, പാസ്റ്റേഴ്‌സ് ആന്‍ഡ് ലീഡേഴ്‌സ് കോണ്‍ഫറന്‍സുകള്‍, യുവജനങ്ങള്‍ക്കും സഹോദരിമാര്‍ക്കുമായി പ്രത്യേക സമ്മേളനങ്ങള്‍ തുടങ്ങി വിവിധ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് എച്ച്.പി.എഫ് നേതൃത്വം നല്‍കിവരുന്നു.
പാസ്റ്റര്‍ ബൈജു തോമസ് (പ്രസിഡന്റ്), അജി ഇടുക്കള (സെക്രട്ടറി), പാസ്റ്റര്‍ ജോണ്‍ സൈമണ്‍ (വൈസ് പ്രസിഡന്റ്), ജോണ്‍ മാത്യു പുനലൂര്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
വേദി: Christian Assembly of Houston, 1120 South Post Oak Road, Houston, Texas 77035.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഹിന്ദി കോഓര്‍ഡിനേറ്റര്‍ ഡാനിയേല്‍ ഏബ്രഹാമുമായി ബന്ധപ്പെടാം: 348-481-8043.
റിപ്പോര്‍ട്ട്: ജോയ് തുമ്പമണ്‍
HPF Hindi Convention and Musical Evening in Houston on August 28 and 29

















