ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) ഡാളസ് ചാപ്റ്ററിന്റെ 2026-ലെ പ്രവര്‍ത്തന ഉദ്ഘാടനം ഓഗസ്റ്റ് 23ന് വിന്‍ധാം ഡി.എഫ്.ഡബ്ല്യു എയര്‍പോര്‍ട്ട് ഹോട്ടലിലെ വേദിയില്‍ പ്രൗഢഗംഭീരമായി നടക്കും.
കോട്ടയം പാര്‍ലമെന്റ് അംഗം കെ. ഫ്രാന്‍സിസ് ജോര്‍ജ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രശസ്ത ചലച്ചിത്ര നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയും ചടങ്ങില്‍ പ്രത്യേക അതിഥിയായി പങ്കെടുക്കും. സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖരും ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കുന്ന ഈ സംയുക്ത സമ്മേളനം ഡാളസിലെ പ്രവാസി മലയാളി സമൂഹത്തിന് വേറിട്ടൊരു അനുഭവമായി മാറും.
ഷിജു ഫൈനാന്‍ഷ്യല്‍സ് ഉടമ ഷിജു എബ്രഹാം, ക്രൗണ്‍ ട്രാവല്‍സ് & ത്രിവേണി ഇന്ത്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ആന്റ് കിച്ചണ്‍ ഉടമ സോബിന്‍ മാത്യു എന്നിവരാണ് ഈ പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍.
വേള്‍ഡ് മലയാളി കൗണ്‍സില്‍ 15-ാമത് ഗ്ലോബല്‍ ദ്വൈവാര്‍ഷിക കണ്‍വെന്‍ഷനോടനുബന്ധിച്ച് നടക്കുന്ന ഈ ചടങ്ങില്‍ വരാനിരിക്കുന്ന ദേശീയ സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളും, ഈ വര്‍ഷത്തെ പുതിയ മാധ്യമ-സാമൂഹിക പദ്ധതികളുടെ പ്രഖ്യാപനവും നടക്കും.
പ്രവാസി മലയാളികള്‍ക്കായി ഈ വര്‍ഷം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനവും സമ്മേളനത്തില്‍ വെച്ച് നടക്കും. അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക കൂട്ടായ്മ കൂടുതല്‍ ശക്തമാക്കാനും ഭാവി പരിപാടികള്‍ക്ക് കൃത്യമായ ദിശാബോധം നല്‍കാനും ഈ ഉദ്ഘാടന സമ്മേളനം വഴിതുറക്കുമെന്ന് ഐ.പി.സി.എന്‍.എ. ഭാരവാഹികള്‍ അറിയിച്ചു.
സജി സ്റ്റാര്‍ലൈന്‍ (പ്രസിഡന്റ്), ജോസ് പ്ലാക്കാട്ട് (വൈസ് പ്രസിഡന്റ്), സുധ പ്ലാക്കാട്ട് (സെക്രട്ടറി), മാര്‍ട്ടിന്‍ വിലങ്ങോലില്‍ (ജോയിന്റ് സെക്രട്ടറി), തോമസ് കോശി (ട്രഷറര്‍) എന്നിവരാണ് സംഘടനയെ നയിക്കുന്നത്.
Inauguration of India Press Club Dallas Chapter Activities:
Kottayam MP K. Francis George is the Chief Guest.
വാര്‍ത്ത:മാര്‍ട്ടിന്‍ വിലങ്ങോലില്‍















