swayamvara
pulimoottil

മോദിയുടെ വീഡിയോ ഫേസ് ബുക്കില്‍ നിന്നും നീക്കം ചെയ്ത സംഭവത്തില്‍ മെറ്റ മൂന്നു ദിവസത്തിനുള്ളില്‍ മാപ്പ് പറയണമെന്നു അന്ത്യശാസനം

മോദിയുടെ വീഡിയോ ഫേസ് ബുക്കില്‍ നിന്നും നീക്കം ചെയ്ത സംഭവത്തില്‍ മെറ്റ മൂന്നു ദിവസത്തിനുള്ളില്‍ മാപ്പ് പറയണമെന്നു അന്ത്യശാസനം
Share Email

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ ഫെയ്സ്ബുക്കില്‍ നിന്ന്  നീക്കം ചെയ്ത സംഭവത്തില്‍ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍ മൂന്നു ദിവസത്തിനുള്ളില്‍ മാപ്പ് പറയണമെന്നു പാര്‍ലമെന്ററി സമിതിയുടെ അന്ത്യശാസനം. സക്കര്‍ബര്‍ഗ് മാപ്പ് പറയണമെ ന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പാര്‍ലമെന്ററി ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ സമയപരിധിക്കകം മാപ്പ് പറഞ്ഞില്ലെങ്കില്‍ ഇന്ത്യയില്‍ മെറ്റയ്ക്ക് ലഭിക്കുന്ന സേഫ് ഹാര്‍ബര്‍ നിയമപരിരക്ഷ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള  നടപടികളിലേക്ക് കടക്കുമെന്ന് സമിതി മുന്നറിയിപ്പ് നല്‍കി.

നിഷികാന്ത് ദുബെ  എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി സമിതി യോഗത്തിലാണ് തീരുമാനം.  രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വിഡിയോ നീക്കം ചെയ്തത്ജ നാധിപത്യത്തിന്മേലുള്ള കടന്നുകയറ്റ മാണെന്ന് സമിതി നിരീക്ഷിച്ചു. ജൂ ലൈ 23നാണ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി പ്രധാനമന്ത്രി പങ്കുവെച്ച വിഡിയോ ഫെയ്സ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായത്. സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന മെറ്റയുടെ വിശദീകരണം ഐടി മന്ത്രാലയവും പാര്‍ലമെന്ററി സമിതിയും തള്ളി.

മെറ്റയ്ക്ക് പുറമെ ഗൂഗിള്‍, യൂട്യൂബ്, എക്സ്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ പ്രമുഖ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും സമിതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണ ഉള്ളടക്കങ്ങളും സ്ത്രീകള്‍ക്കെതിരായ അധിക്ഷേപ പോസ്റ്റുകളും മൂന്ന് ദിവസത്തിനകം പൂര്‍ണമായും നീക്കം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. വീഴ്ച വരുത്തുന്ന പ്ലാറ്റ്‌ഫോ മുകള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും സമിതി വ്യക്തമാക്കി.

india warnig to meta for removing the video

Share Email
LATEST excelnclexrn
More Articles
Top