ജിന്‍സ് മാത്യു,റിവര്‍സ്റ്റോണ്‍
ഹ്യൂസ്റ്റണ്‍:മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണിന്റെ(മാഗ്) ന്റെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ എണ്‍പതാം സ്വാതന്ത്യദിനം ഹ്യൂസ്റ്റണില്‍ ആഘോഷിച്ചു.മാഗ് ആസ്ഥാനമായ കേരള ഹൗസില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ ദേശീയ പതാക പ്രസിഡന്റ് റോയി.സി.മാത്യു ദേശീയ ഗാനത്തിന്റെ ഭക്തി നിറവില്‍ ഉയര്‍ത്തി.അമേരിക്കന്‍ ദേശീയ പതാക തുടക്കത്തില്‍ സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യുവും ഉയര്‍ത്തി.

തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ മാഗ് പ്രസിഡന്റ് റോയി മാത്യു അധ്യക്ഷത വഹിച്ചു.മേയര്‍ കെന്‍ മാത്യു ഉത്ഘാടനം ചെയ്തു.ആശംസകള്‍ നേര്‍ന്ന് കൊണ്ട് മാഗ് സെക്രട്ടറി വിനോദ് ചെറിയാന്‍,ഭാരവാഹികളായ ജിന്‍സ് മാത്യു,ബെനിജ്ജാ ചെറു, മാഗ് മുന്‍ പ്രസിഡന്റുമാരായ ശശീധരന്‍ നായര്‍,പൊന്നു പിള്ള, എസ്.കെ ചെറിയാന്‍,ഏബ്രഹാം ഈപ്പന്‍,തോമസ് ചെറുകര,ജയിംസ് ജോസഫ്,ജോസ്.കെ.ജോണ്‍,പാസഡീന മുന്‍ പ്രസിഡന്റ് ബാബു കൂടത്തിനാല്‍ എന്നിവര്‍ പ്രസംഗിച്ചു.

മാഗ് ഭാരവാഹികളായ സുനില്‍ തങ്കപ്പന്‍, സുബിന്‍ ബാലകൃഷ്ണന്‍, ജീവന്‍ സൈമണ്‍,സന്തോഷ് ആറ്റുപുറം എന്നിവര്‍ നേതൃത്വം നല്‍കി.
India’s 80th Independence Day celebrations were held in Magh.

















