swayamvara
pulimoottil

ഡാലസില്‍ രാജ്യാന്തര 56 ചീട്ടുകളി മത്സരം: ഒന്നാം സമ്മാനം 4500 ഡോളര്‍; 85-ലേറെ ടീമുകള്‍ അണിനിരക്കും

ഡാലസില്‍ രാജ്യാന്തര 56 ചീട്ടുകളി മത്സരം: ഒന്നാം സമ്മാനം 4500 ഡോളര്‍; 85-ലേറെ ടീമുകള്‍ അണിനിരക്കും

മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാലസ്: ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ ഏറ്റവും വലിയ സാംസ്‌കാരിക-സൗഹൃദ കൂട്ടായ്മയായ രാജ്യാന്തര 56 ചീട്ടുകളി മത്സരത്തിന്റെ 27-ാമത് എഡിഷന് ഡാലസ് വേദിയാകുന്നു. ഡാലസ് ക്രിസ്റ്റ് ദി കിംഗ് ക്‌നാനായ പള്ളി പാരീഷ് ഹാളില്‍ (13565 Webb Chapel Rd, Farmers Branch, TX) വെച്ച് സെപ്റ്റംബര്‍ 18 മുതല്‍ 20 വരെയാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

4500 ഡോളറിന്റെ (ഏകദേശം 3.75 ലക്ഷത്തിലേറെ രൂപ) ഒന്നാം സമ്മാനവും ആകര്‍ഷകമായ ട്രോഫിയുമാണ് വിജയികളെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനം നേടുന്ന ടീമിന് 3000 ഡോളറും, മൂന്നാം സമ്മാനമായി 2250 ഡോളറും (കിയാ ഇമ്പോര്‍ട്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്നത്), നാലാം സമ്മാനമായി 1500 ഡോളറും (ജോസഫ് മുല്ലപ്പള്ളില്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്) നല്‍കും.

തുടക്കം 16 ടീമുകളില്‍ നിന്ന്; ഇന്ന് 85-ലേറെ സംഘങ്ങള്‍ – 1999-ല്‍ ഡിട്രോയിറ്റില്‍ വെറും 16 ടീമുകളുമായി ആരംഭിച്ച ഈ ബൗദ്ധിക വിനോദ മത്സരം, 26 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 85-ലധികം ടീമുകള്‍ പങ്കെടുക്കുന്ന വന്‍ മാമാങ്കമായി വളര്‍ന്നു കഴിഞ്ഞു. അമേരിക്കയിലെ
ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ചിക്കാഗോ, ഹൂസ്റ്റണ്‍, ഫ്‌ലോറിഡ, കാലിഫോര്‍ണിയ ഉള്‍പ്പെടെ കാനഡ, ദുബായ്, ജര്‍മ്മനി, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ കളിക്കാരും മത്സരത്തില്‍ മാറ്റുരയ്ക്കും.

യൂറോപ്യന്‍ ചീട്ടുകളിയായ ‘യാസ്’ വിഭാഗത്തില്‍പ്പെടുന്നതും കേരളീയര്‍ക്കിടയില്‍ ഏറെ ജനപ്രിയവുമായ ’56’ (അമ്പത്തിയാറ്), കളിയിലെ തന്ത്രങ്ങളും വേഗത്തിലുള്ള തീരുമാനങ്ങളും ഏകാഗ്രതയും കൊണ്ട് ശ്രദ്ധേയമായ ഒരു ബൗദ്ധിക വിനോദമാണ്. പ്രവാസി മലയാളി സംഘടനകള്‍ തമ്മിലുള്ള സൗഹൃദം പുതുക്കാനും ആശയവിനിമയം സാധ്യമാക്കാനുമാണ് ഈ കൂട്ടായ്മ ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ 17 വ്യാഴാഴ്ച നടക്കുന്ന ‘മീറ്റ് ആന്റ് ഗ്രീറ്റ്’ ചടങ്ങോടെയാണ് ടൂര്‍ണമെന്റിന് ഔദ്യോഗിക തുടക്കമാകുന്നത്.

വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന ഡാലസ്/ഫോര്‍ട്ട് വര്‍ത്ത് , ഡാലസ് ലവ് ഫീല്‍ഡ് എയര്‍പോര്‍ട്ടുകളില്‍ നിന്ന് 15 മിനിറ്റ് മാത്രം അകലെയാണ് മത്സരവേദി. പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി ഹോളിഡേ ഇന്‍ എക്‌സ്പ്രസ്, കാന്‍ഡില്‍വുഡ് സ്യൂട്ട്‌സ്, ഹാംപ്ടണ്‍ ഇന്‍ തുടങ്ങിയ ഹോട്ടലുകളില്‍ സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട്ഡ് നിരക്ക് ലഭ്യമാക്കിയിട്ടുണ്ട് എന്ന് സംഘാടസമിതിക്കുവേണ്ടി ഷിബു ജെയിംസ് അറിയിച്ചു .

ടൂര്‍ണമെന്റിലേക്കുള്ള ടീമുകളുടെ രജിസ്‌ട്രേഷന്‍ ഇപ്പോഴും തുടരുകയാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ക്ക് ഒഫീഷ്യല്‍ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഓര്‍ഗനൈസിംഗ് കമ്മിറ്റി ഭാരവാഹികള്‍:

ഡാളസ് ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍:
ഷിബു ജെയിംസ് (ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ – 469 774-3339).
ഷാജി പഴുക്കായില്‍ (ചെയര്‍പേഴ്‌സണ്‍ – 972 768-1454),

ദേശീയ കോ-ഓര്‍ഡിനേറ്റര്‍മാര്‍:
മാത്യു ചെരുവില്‍ (ചെയര്‍പേഴ്‌സണ്‍, ഡിട്രോയിറ്റ് – 586 206-6164),
കുര്യന്‍ നെല്ലാമറ്റം (വൈസ് ചെയര്‍മാന്‍, ചിക്കാഗോ – 630 664-9405),
സാം ജെ. മാത്യു (കാനഡ), രാജന്‍ മാത്യു (ഡാളസ് – 469 855-2733),
നിതിന്‍ ഈപ്പന്‍ (കണക്റ്റിക്കട്ട്),
സാബു സ്‌കറിയ (ഫിലഡല്‍ഫിയ).

ദേശീയ സാങ്കേതികവിഭാഗം കോ-ഓര്‍ഡിനേറ്റര്‍മാര്‍:
ബിനോയ് ശങ്കരത്ത് (വാഷിംഗ്ടണ്‍ ഡി.സി – 703 981-1268),
ആല്‍വിന്‍ ഷിക്കോര്‍ (ചിക്കാഗോ – 630 274-5423).

ഗെയിം കണ്‍ട്രോള്‍ കമ്മീഷന്‍:
ജോര്‍ജ്ജ് വന്നി നിലം (മിഷിഗണ്‍),
കുര്യന്‍ തൊട്ടിച്ചിറ (ഇല്ലിനോയ്‌സ്),
സുനില്‍ നൈനാന്‍ (കാനഡ).

റൂള്‍സ് കോ-ഓര്‍ഡിനേറ്റര്‍മാര്‍:
മാത്യു ചെരുവില്‍ (മിഷിഗണ്‍),
സാബു സ്‌കറിയ (പെന്‍സില്‍വാനിയ),
ജോസഫ് മുല്ലപ്പള്ളില്‍ (ഇല്ലിനോയ്‌സ്).

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക:
www.56international.com

International 56 Card Game Tournament in Dallas: First Prize $4,500; Over 85 Teams to Compete
Share Email
LATEST excelnclexrn
More Articles
Top