swayamvara
pulimoottil

കെസിസിഎൻഎ കൺവൻഷന് ഫ്ലോറിഡയിലെ  ബ്രൗവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിൽ തിരിതെളിഞ്ഞു

കെസിസിഎൻഎ കൺവൻഷന് ഫ്ലോറിഡയിലെ  ബ്രൗവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിൽ തിരിതെളിഞ്ഞു

ഫോർട്ട് ലോഡർഡെയിൽ (ഫ്ലോറിഡ): ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (KCCNA) 16ാം കൺവൻഷന്  ഫ്ലോറിഡയിലെ  ബ്രൗവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിൽ തുടക്കമായി. മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ക്നാനായ സമൂഹത്തിന്റെ ചരിത്രം ഒരു കാരണവശാലും ആർക്കും മായിക്കാനോ മറ്റ് ആർക്കെങ്കിലും വേണ്ടി മാറ്റിയെഴുതാനോ സാധിക്കില്ല എന്ന് റോബിൻ ഇലക്കാട്ട് പറഞ്ഞു.

സഭയോടും കോട്ടയം അതിരൂപതയോടും ക്നാനായ സമുദായത്തോടും കൂറു പുലർത്തി ജീവിക്കാൻ എല്ലാ ക്നാനായ വിശവാസികൾക്കും ഉത്തരവാദിത്വം ഉണ്ടെന്ന് എന്ന് കൺവൻഷനിൽ സംസാരിച്ച KCCNA സ്പിരിച്വൽ ഡയറക്ടർ ഫാ. ബോബൻ വട്ടംപുറത്ത് പറഞ്ഞു.

KCCNA പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ ഉദ്ഘാടന യോഗത്തിന്റെ അധ്യക്ഷനായിരുന്നു. ഉ. കൺവൻഷൻ പ്രവർത്തനങ്ങൾക്കായി അഹോരാത്രം പ്രവർത്തിച്ച എല്ലാവരേയും അദ്ദേഹം അഭിനന്ദിച്ചു. കെസിസിഎൻഎയുടെ മുൻകാല സാരഥികളെ സ്മരിക്കുകയും നന്ദി അർപ്പിക്കുകയും ചെയ്തു.

കൺവെൻഷൻ ചെയർപേഴ്സൺ ജോബി ഊരാളിൽ സ്വാഗതം ആശംസിച്ചു.ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ (ചിക്കാഗോ), എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിജു ചെരുവൻകാലായിൽ, (ന്യൂയോർക്ക്) ജോയിന്റ് സെക്രട്ടറി ഡോ.സൂസൻ തെങ്ങുംതറയിൽ (സാൻ ഹൊസെ), ട്രഷറർ ജോജോ തറയിൽ (ഹൂസ്റ്റൺ), വൈസ് പ്രസിഡന്റ് ജേക്കബ് കുസുമാലയം (ന്യൂയോർക്ക്), ജോയിന്റ് ട്രഷറർ ജെസ്‌നി കൊട്ടിയാനിക്കൽ (അറ്റ്ലാന്റ), ജയമോൾ മൂശാരിപ്പറമ്പിൽ (താമ്പ), എബി തെക്കനാട്ട് (മയാമി), സിജു ചെരിവുകാലായിൽ , ഡാനി പള്ളാട്ടുമഠം, ആൽബിൻ പിണർകയിൽ, പുന്നൂസ് വഞ്ചിപ്പുരയിൽ, ബാബു തൈപ്പറമ്പിൽ,വിൽസ് മാപ്ളശേരി, അരുൺ പവ്വത്തിൽ, ഗോഡ്വിൻ കൊച്ചുപുരക്കൽ, സജി ഉരപ്പാങ്കൽ, ജോബിൻ മരങ്ങാട്ടിൽ,ജോബിൻ തെക്കനാട്ട് , സിബി ചാണശേരിൽ, ജോമോൻ ചെമ്മനപ്പള്ളിൽ, റോജി കണിയാംപറമ്പിൽ, സഞ്ജയ് നെടുംപുരക്കൽ, സോജി പുതുപ്പറമ്പിൽ, മനോജ് താണാട്ട്, ടോമി വടുതല, ഷോബിൻ പുതുശേരിൽ, മറിയ കൈതാരം, ആൻജലീന ആൻ പവത്തിൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

KCCNA convention began in Florida

Share Email
LATEST excelnclexrn
More Articles
Top