swayamvara
pulimoottil

കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്‌സിയുടെ ഓണാഘോഷം ഓഗസ്റ്റ് 30ന്

കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്‌സിയുടെ ഓണാഘോഷം ഓഗസ്റ്റ് 30ന്

ന്യൂജേഴ്‌സി: കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്‌സിയുടെ അഭിമുഖ്യത്തിൽ ഓണാഘോഷം ഓഗസ്റ്റ് 30 ഞായറാഴ്ച ന്യൂ മിൽഫോഡ് എൽക് ലോഡ്ജ് ഹാളിൽ (New Milford Elks Lodge, 1 Patrolman Ray Woods Dr, New Milford 07646 ) അതിവിപുലമായി സംഘടിപ്പിച്ചിരിക്കുന്നു.

ഓണാഘോഷത്തിൻ്റെ ഭാഗമായി കേരളത്തിൻ്റെ സമൃദ്ധമായ സാംസ്‌കാരികത്തനിമയും പാരമ്പര്യവും ഉൾക്കൊണ്ടു കൊണ്ടാണ് കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്‌സി കലാവിരുന്നുകൾ ഒരുക്കിയിരിക്കുന്നത്.

വൈകിട്ട് അഞ്ചു മണിക്ക് തുടങ്ങുന്ന ഓണാഘോഷ ചടങ്ങുകളിൽ ചെണ്ടമേളം, താലപ്പൊലി, തിരുവാതിര, വിഭവ സമൃദ്ധമായ ഓണസദ്യ, ബാൻഡ് NRI നയിക്കുന്ന മ്യൂസിക്കൽ ഷോ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഫൊക്കാന പ്രസിഡൻ്റ് ഫിലിപ്പോസ് ഫിലിപ്പ് ഓണാഘോഷത്തിൻ്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന പൊതു സമ്മേളനത്തിൽ മുഖ്യാഥിതിയായിരിക്കും. ഓണാഘോഷ ചടങ്ങിൽ ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രമുഖ കലാ, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.

കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്‌സി പൊന്നോണത്തിലേക്ക് ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ് നൈനാൻ ജേക്കബ്, സെക്രട്ടറി സോജൻ ജോസഫ്, ട്രഷറർ തോമസ് മാത്യു, വൈസ് പ്രസിഡൻ്റ് കെ ജി തോമസ്, കോശി കുരുവിള (BOT ചെയർമാൻ) എന്നിവർ അറിയിച്ചു.

Kerala Cultural Forum of New Jersey Onam Celebrations on August 30th

Share Email
LATEST excelnclexrn
More Articles
Top